Flash News

പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ നടത്താനിരുന്ന കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ മാറ്റിവെച്ചു

July 13, 2017

Kochi-Metro-Rail2-830x412കൊച്ചി: യാത്രാ സർവീസ് ദീർഘിപ്പിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച നടത്താനിരുന്ന കൊച്ചി മെട്രോയുടെ ട്രയൽ റണ്‍ മാറ്റിവച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ട്രെയിൻ എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ട്രയൽ റണ്‍ മാറ്റിവയ്ക്കുന്നതെന്ന് കെഎംആര്‍എൽ അറിയിച്ചു.

പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെ മെട്രോയുടെ ട്രയൽ റണ്‍ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജെഎല്‍എൻ സ്റ്റേഡിയം, കലൂർ, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാകും ഈ ദൂരപരിധിയിൽ ഉണ്ടാവുക.

നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. പേട്ട വരെയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top