മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ ഏഴ് സ്കൂളുകള്‍ ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളില്‍ എന്ന പദ്ധതിയിലേക്കു തിരഞ്ഞെടുത്തു. വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്താനും കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ്, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സോഷ്യല്‍ ഫോറസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണു നടപ്പാക്കുന്നത്.
എന്‍എസ്എസ് എച്ച്എസ് മണ്ണൂര്‍, എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂവാറ്റുപുഴ, തര്‍ബിയത്ത് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂവാറ്റുപുഴ, സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആനിക്കാട്, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൈങ്ങോട്ടൂര്‍, സെന്റ് മേരീസ് എച്ച്എസ് പോത്താനിക്കാട്, ജിഎച്ച്എസ് ആറൂര്‍ എന്നീ സ്കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.
140 നിയോജക മണ്ഡലത്തിലെ 1200 സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാനായി നിലമൊരുക്കാന്‍ 3000 രൂപയും, വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കുന്നതിനും സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതിനും ഭൗതീക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 15,000 രൂപയും, ഹരിത സമിതി രൂപീകരണം, വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ റജിസ്റ്റര്‍ തയാറാക്കുന്നതിനും ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും പ്രയോഗവും എന്ന വിഷയത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ചു പഠനക്ലാസ് നടത്തുന്നതിനുമായി 5000 രൂപയും വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും, പ്രതിമാസ അവലോകന യോഗങ്ങള്‍ നടത്തുന്നതിനുമായി 2000 രൂപയും അടക്കം ഒരു സ്കൂളിന് 25,000 രൂപ ലഭിക്കുമെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply