Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന – 4   ****    സ്വാതന്ത്ര്യ ദിനം 2020: രാമക്ഷേത്രം മുതൽ ആത്മ നിർഭർ ഭാരത് വരെ; പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് കാതോര്‍ത്ത് ജനങ്ങള്‍   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000   ****    ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പെൻസിൽവേനിയ ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ചെറിയാൻ കോശി   ****    മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തം: ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി 15 പേരെക്കൂടി കണ്ടെത്താനുണ്ട്   ****    എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ തായ്‌വേര് തേടിപ്പോക്കുന്നവര്‍ സ്വന്തം തായ്‌വേര് ഇളകിപ്പോകാതെ സൂക്ഷിക്കുക: സിപി‌ഐ   ****   

സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷിയെ അന്വേഷിക്കുന്നത്; ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാം കുമാര്‍

July 14, 2017

dileep PNG_InPixio_InPixioഅങ്കമാലി: നടിയെ ആക്രമിച്ച കേസിൽ തന്റെ കക്ഷിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെങ്കിൽ മാപ്പുസാക്ഷിയുടെ ആവശ്യം എന്താണെന്ന് നടൻ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംകുമാർ. കേസിൽ സാക്ഷികളില്ലാത്തതിനാലാണ് പ്രോസിക്യൂഷൻ മാപ്പുസാക്ഷിയെ അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം പ്രതിയുടെ ഫോൺ കണ്ടെത്താനുള്ള ചുമതല മറ്റു പ്രതികൾക്കില്ലെന്നും രാംകുമാർ ചൂണ്ടിക്കാട്ടി. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വ്യക്തമാക്കി. ആവശ്യം വരുമ്പോൾ ഇവ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നടിയെ അതിക്രമത്തിന് ഇരയാക്കിയശേഷം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ ഇനിയും കണ്ടെടുക്കാനായിട്ടില്ല. അതിനാൽ, ദിലീപിനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ആവശ്യം. ഈ വാദം ഖണ്ഡിക്കുമ്പോഴാണ്, ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ചുമതല മറ്റു പ്രതികൾക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.

കേസ് അന്വേഷണവുമായി നടൻ ദിലീപ് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പൾസർ സുനിയെ കണ്ടിട്ടില്ലെന്ന ആദ്യ മൊഴിയിൽ താരം ഉറച്ചുനിൽക്കുകയാണ്. തെളിവായി ലഭിച്ച ദൃശ്യങ്ങൾ കാട്ടി ചോദ്യം ചെയ്യുമ്പോൾ ദിലീപ് മറുപടി നൽകുന്നില്ല. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും മാനേജരായ അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അപ്പുണ്ണി ഒളിവിൽ പോയ സാഹചര്യത്തിലാണിത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അപ്പുണ്ണിക്കു നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top