Flash News

അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഐ.ഐ.ഇ റിപ്പോര്‍ട്ട്

July 15, 2017

hqdefaultവാഷിംഗ്ടണ്‍: അമേരിക്കയിലെ സുരക്ഷിതത്വത്തെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷമുണ്ടായ സ്ഥിതിഗതികളാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ (ഐ.ഐ.ഇ. ) സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സുരക്ഷത്വത്തെക്കുറിച്ച് ഏറ്റവും അധികം ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ട്രംപ് മുസ്ലിം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത് താല്‍കാലികമായി തടഞ്ഞുവെച്ചിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വരുന്നതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ട്രംപിന്റെ ഇത്തരം നടപടികളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.

പത്ത് ലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത്. എന്നാല്‍ അതില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ന്യൂനപക്ഷവുമാണ്. വിദേശ വിദ്യാര്‍ത്ഥികളെ വഴിയില്‍ വെച്ചു കണ്ടാല്‍ തടഞ്ഞു നിര്‍ത്തുകയും വംശീയാധിക്ഷേപം നടത്തുകയും ചിലപ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത ഏറി വരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളെല്ലാം മുസ്ലിങ്ങളായി ചിത്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പറയുന്നത്. താടിയും മുടിയും വളര്‍ത്തുന്ന സിഖ് വംശജരെയെല്ലാം  ബിന്‍ ലാദന്റെ വര്‍ഗമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആക്രമണങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സിഖ് വംശജര്‍ ആരോപിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top