Flash News

ആലുവ സബ് ജയിലില്‍ ദിലീപിന് ആദ്യ ദിവസം കൊതുക് കടി, രണ്ടാം ദിവസം അത്താഴപ്പട്ടിണി

July 15, 2017

imageedit_3_9340114548ആലുവ: നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് വീണ്ടും സബ് ജയിലിലെത്തിയ നടന്‍ ദിലീപിന് ഇന്നലെ രാത്രി ഭക്ഷണം ലഭിച്ചില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 5.35നാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. എന്നാല്‍ അതിന് മുന്‍പെ ആട്ടിറച്ചി കൂട്ടിയുളള അത്താഴം കഴിഞ്ഞിരുന്നു. ജയിലിലെ തടവുകാര്‍ക്ക് വൈകിട്ട് അഞ്ചു മണിയോടെയാണ് രാത്രിയിലെ ഭക്ഷണം നല്‍കുന്നത്. റേഷന്‍ എന്നറിയപ്പെടുന്ന ഭക്ഷണത്തിനുളള കണക്കെടുപ്പ് നാലുമണിക്ക് തന്നെ നടത്തും. ആ സമയത്ത് ദിലീപ് ജയിലില്‍ ഇല്ലാതിരുന്നതാണ് അത്താഴം മുടങ്ങാന്‍ കാരണം. ഓരോരുത്തര്‍ക്കുമുളള ഭക്ഷണത്തിന് കൃത്യമായ അളവുളളതിനാല്‍ ബാക്കി വരാറുമില്ല. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ഇന്നലെ.

സെല്ലിലെ തടവുകാരിലൊരാള്‍ കഴിക്കാന്‍ വൈകിയ ഭക്ഷണം പങ്കുവെയ്ക്കാന്‍ തയാറാണെന്ന് ദിലീപിനെ അറിയിച്ചെങ്കിലും താരം നിരസിച്ചു. നേരത്തെ കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയായിരുന്നു ദിലീപിനെ പാര്‍പ്പിച്ചത്.അങ്ങനെ ജയിലിലേക്കുള്ള ആദ്യവരവില്‍ ആദ്യ ദിനം ദിലീപിന് കൊതുകു കടിയുടേതായിരുന്നെങ്കില്‍ രണ്ടാം വരവിലെ ആദ്യദിനം അത്താഴ പട്ടിണിയുടേതായെന്ന് മാത്രം. ചോദ്യം ചെയ്യാനായി ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. പുറത്തെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം വാങ്ങി എത്തിക്കുകയായിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും പൊലീസ് കാവലില്‍ ഹോട്ടലില്‍ നിന്നുളള ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top