Flash News

സുനിയുടെ മുന്‍‌കാല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ചുരുളുകളഴിയുന്നു; ദിലീപുമായി അടുപ്പമുള്ള നിര്‍മ്മാതാവിനു വേണ്ടി കാവ്യാ മാധവന്റെ അടുത്ത കൂട്ടുകാരിയെ രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ചു; അമ്മയിലെ ‘ഉന്നതര്‍’ കേസ് ഒതുക്കി

July 17, 2017

cochin-pulser-suni.jpg.image.784.410_InPixioകോട്ടയം: താര സംഘടനയായ അമ്മയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത നടിയെ പള്‍സര്‍ സുനി രണ്ട് കൊല്ലം മുമ്പ് ആക്രമിച്ചതെന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു. പൃഥ്വിരാജിനെ പോലെ ഈ നടിക്കും അമ്മ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടിക്ക് ദിലീപുമായി വ്യക്തി വിരോധവുമില്ല. നടിമാരുടെ ചേരിയില്‍ കാവ്യാ മാധവനൊപ്പം നിലയുറപ്പിക്കുന്ന നടിയാണ് അവര്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൊലീസിന് മൊഴി നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്.

ഈ നടിക്ക് പൊലീസ് മൊഴിയെടുക്കാന്‍ നോട്ടീസും നല്‍കിയതായാണ് സൂചന. നടിയുടെ അടുത്ത് എത്തിയാകും മൊഴിയെടുക്കുക. ഇതോടെ സിനിമയിലെ കൂടുല്‍ കഥകള്‍ പുറത്തു വരും. കാവ്യ മാധവന്റെ അടുത്ത സുഹൃത്തിനെ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയത് വിമന്‍ ഇന്‍ സിനിമാ കളക്ടീവാണ്. സിനിമയിലെ കള്ളമുഖങ്ങളെ തുറന്നു കാട്ടാനുള്ള പോരാട്ടത്തില്‍ പിന്തുണയും തേടി. ഇതോടെയാണ് പൊലീസുമായി സഹകരിക്കാന്‍ നടി തയ്യാറായത്.

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മ്മാതാവിന് വേണ്ടിയായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് നടന്ന ആ ക്വട്ടേഷന്‍. ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. നടി പരാതി നല്‍കാന്‍ തയ്യാറായതുമില്ല. ആരാണ് ഈ ഒത്തുതീര്‍പ്പുകാര്‍ എന്നും പൊലീസ് അന്വേഷിക്കും. അതുകൊണ്ട് കൂടിയാണ് പീഡനത്തിന് ഇരയായ നടിയുടെ മൊഴി നിര്‍ണ്ണായകമാകുന്നത്. ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു പള്‍സറിന്റെ ആദ്യ ക്വട്ടേഷന്‍ ആക്രമണം. ഇത് മുകേഷിന്റെ ഡ്രൈവറായിരിക്കുമ്പോഴെന്നാണ് കിട്ടുന്ന വിവരം.

സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസിലാക്കിയത് ആദ്യ നടിയെ സ്വാധീനിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാതാവില്‍ നിന്നുമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇടനില നിന്നിരുന്നതും ഈ നിര്‍മ്മാതാവാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്റെ സിനിമയിലൂടെ രംഗത്ത് എത്തിയ ഒരു നടിയാണ് അന്ന് ആക്രമിക്കപ്പെട്ടത്. നടിയോട് ഒരു നിര്‍മ്മാതാവിന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നത്.

എന്നാല്‍ ചില രണ്ടാം നിര ചിത്രങ്ങളില്‍ മാത്രമാണ് അവര്‍ക്ക് അവസരം ലഭിച്ചത്. ഇവര്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കാന്‍ തീരുമാനിച്ചത് ഏറെ നിര്‍ണ്ണായകമാണ്. ഇത് വിജയിച്ചതിനാലാണ് ഇതേപോലുള്ള ക്വട്ടേഷന്‍ സുനിയെ ഏല്‍പ്പിച്ചതെന്ന് പൊലീസ് കരുതുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച് നേരത്തെ തന്നെ ഈ നടി രംഗത്ത് വന്നിരുന്നു. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര അനുഭവിക്കുന്ന അതേ വേദന അറിയിക്കുന്ന തരത്തില്‍ വേണം പ്രതികള്‍ക്ക് ശിക്ഷ വിധിക്കാനെന്ന അഭിപ്രായം സിനിമയിലെ നടികള്‍ക്കിടയില്‍ ശക്തമാണ് ഇപ്പോള്‍.

ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നല്‍കേണ്ടതൈന്ന വിലയിരുത്തലും ഉയരുന്നു. ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് പരാതിയുമായി സജീവമാകാന്‍ നടിയെ സഹപ്രവര്‍ത്തകര്‍ പ്രേരിപ്പിച്ചത്. അമ്മയിലെ ചിലരുമായുള്ള അടുപ്പം കാരണമാണ് ഈ നടിക്ക് ക്വട്ടേഷന്‍ കൊടുത്തതെന്ന വാദം സജീവമാണ്. അതുകൊണ്ട് എല്ലാം നടി പറഞ്ഞാല്‍ അന്വേഷണം അമ്മയിലേക്ക് കടക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാവിനേയും പൊലീസ് ചോദ്യം ചെയ്യും.

സംഭവത്തിലെ ഗൂഢാലോചനയിലെ അന്വേഷണം സിനിമയിലെ പ്രമുഖര്‍ക്കെതിരെ എത്താനും നീക്കമുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നിയമ പോരാട്ടത്തിന് തയ്യാറാണ്. ഒത്തുതീര്‍പ്പുകള്‍ക്കില്ലെന്ന് നടി വനിതാ കൂട്ടായ്മയെ അറിയിച്ചതായാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top