രണ്ടാമത് വെസ്റ്റേണ്‍ കാനഡ മലങ്കര സിറിയന്‍ കാത്തലിക് ഫാമിലി കോണ്‍ഫറന്‍സും, കാനഡയുടെ ജന്മദിനവും ആഘോഷിച്ചു

canedaconferrance_pic1കാല്‍ഗറി: രണ്ടാമത് വെസ്റ്റേണ്‍ കാനഡ മലങ്കര സിറിയന്‍ കാത്തലിക് ഫാമിലി കോണ്‍ഫറന്‍സും, കാനഡയുടെ നൂറ്റിയമ്പതാമത് ജന്മദിനവും ആഘോഷിച്ചു. ജൂലൈ 1,2 തീയതികളില്‍ കാല്‍ഗറി മേരി മദര്‍ റിഡീമര്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്ക് റവ.ഫാ. ജോണ്‍ കുര്യാക്കോസ്, റവ.ഫാ. ജോസി ചിറയത്ത്, റവ.ഫാ. തോമസ് പുതുപ്പറമ്പില്‍, റവ.ഫാ. റെജി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

കാല്‍ഗറി സീറോ മലബാര്‍ സഭ ഡയറക്ടര്‍ ഫാ. സാജോ പുതുശേരി ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ. ഷിബു കല്ലറയ്ക്കല്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്നു ഫാ. ജോസ് ടോം കളത്തില്‍പറമ്പില്‍, ഫാ. തോമസ് വടശേരി എന്നിവര്‍ കുടുംബ സംഗമത്തെ അനുമോദിച്ചു.

ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ടാ എന്നീ പ്രോവിന്‍സുകളില്‍ നിന്ന് ഏകദേശം അറുപത്തിയഞ്ചോളം കുടുംബങ്ങള്‍ പങ്കെടുത്ത ഈ സമ്മേളനത്തിന് കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ സമൂഹം ആതിഥ്യം അരുളി.

എം.സി.വൈ.എം, മാതൃസമാജം, സണ്‍ഡേ സ്കൂള്‍കുട്ടികള്‍ എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആകര്‍ഷണീയമായിരുന്നു. തുടര്‍ന്നു മലങ്കര കത്തോലിക്കാ സഭ വെസ്റ്റേണ്‍ കാനഡയിലെ വൈദീകരുടെ വിശുദ്ധ കുര്‍ബാനയോടെ കുടുംബസംഗമം സമംഗളം പര്യവസാനിച്ചു.

canedaconferrance_pic2

Print Friendly, PDF & Email

Leave a Comment