Flash News

ജമ്മുകശ്മീരില്‍ മേഘ വിസ്ഫോടനം; മൂന്നു പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്; നിരവധി വീടുകള്‍ ഒലിച്ചുപോയി

July 20, 2017

jammu-1ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ബതോതെകിഷ്ത്വാര്‍ ദേശീയപാതയില്‍ ആറ് വീടുകള്‍ ഒലിച്ചുപോയി. നിരവധിപേര്‍ പുറത്തുകടക്കാന്‍ വഴിയില്ലാതെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 12 വയസ്സുള്ള കുട്ടിയടക്കം ആറുപേരുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

പുലര്‍ച്ചെ 2.20ഓടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ധാത്രി പട്ടണത്തിലെ ജമായ് മസ്ജിദ് പ്രദേശത്തെ അഴുക്കുചാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. അഴുക്കുചാല്‍ ഒഴുകുന്ന ഇടങ്ങളിലെ കെട്ടിടങ്ങളില്‍ പലതും ഒലിച്ചുപോയി. അധികൃതരെല്ലാം അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നോ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്ന് തിട്ടപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസും ആര്‍മിയും ജില്ലാഭരണകൂടവും യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ബതോതെ ഡോഡ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top