Flash News

രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!

July 20, 2017

x19-1497864779-19265162-981952165280218-430557489-n.jpg.pagespeed.icരാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. വോട്ടെണ്ണലിന്റെ ആദ്യ പകുതിയില്‍ തന്നെ രാംനാഥ് വിജയിച്ചിരുന്നു. കെ.ആര്‍ നാരായണനു ശേഷം ദളിത് രാഷ്ട്രപതിയായി എത്തുന്ന ആള്‍കൂടിയാണ് രാംനാഥ്. മീരാ കുമാര്‍ ആണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി.

കാന്‍പുര്‍ ദെഹാട്ടില്‍പ്പെട്ട ദെരാപുര്‍ താലൂക്കിലെ പരൗങ്ക് ഗ്രാമത്തില്‍ ദളിതനായ കൃഷിപ്പണിക്കാരന്റെ മകനായി ജനിച്ച റാം നാഥ് കോവിന്ദ് ഏറെക്കാലമായി ഡല്‍ഹിയിലാണ് താമസം. 1945 ഒക്ടോബര്‍ ഒന്നിനാണ് ജനനം. കാന്‍പുരില്‍നിന്ന് നിയമബിരുദം നേടി. 1977-ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായാണ് കോവിന്ദ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. രാഷ്ട്രീയത്തിനൊപ്പം ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമായി പ്രവര്‍ത്തിച്ചു. ഏറെക്കാലമായി ഡല്‍ഹിയാണ് മുഖ്യ പ്രവര്‍ത്തനമേഖല. അധസ്ഥിതരായസ്ത്രീകളുടെയും ഇതര ജനവിഭാഗങ്ങളുടെയും കേസുകള്‍ ഫീസില്ലാതെ അദ്ദേഹം വാദിച്ചു.

Ramnath-Kovind-and-his-wifeരാംനാഥ് ആരാണെന്ന ചോദ്യത്തിനപ്പുറത്ത് എന്തുകൊണ്ട് രാംനാഥ് എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ മുഴങ്ങുന്നത്. എല്‍.കെ. അദ്വാനിയുടെ പേരാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നു കേട്ടത്. പക്ഷെ, അദ്വാനിയെ രാഷ്ട്രപതിയാക്കാന്‍ മോദിയും സംഘവും തയ്യാറാകുമോയെന്ന കാര്യം സംശയമായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ പേരും ബി.ജെ.പിയുടെ പിന്നാമ്പുറങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ, ബാബറി മസ്ജിദ് കേസില്‍ അദ്വാനിക്കും ജോഷിക്കുമെതിരെ സുപ്രീം കോടതി നിലപാടെടുത്തതോടെ ബി.ജെ.പി. നേതൃത്വത്തിന് കാര്യങ്ങള്‍ എളുപ്പമായി.

അബ്ദുള്‍ കലാമിനെപ്പോലെ കക്ഷിരാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ ബി.ജെ.പി. പരിഗണിച്ചേക്കും എന്ന സൂചനയും ഇടയ്ക്കുണ്ടായിരുന്നു. നമ്മുടെ മെട്രോമാന്‍ ഇ. ശ്രീധരനും അതോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. പക്ഷെ, ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നവര്‍ക്ക് ഈ ഊഹാപോഹങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാനാവുമായിരുന്നില്ല. രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ രാഷ്്രടീയക്കാരി തന്നെയായിരിക്കണം രാഷ്ട്രപതിയാവേണ്ടതെന്ന് ആര്‍.എസ്.എസ്സും ബി.ജെ.പിയും സുവ്യക്തമായും തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആര്‍.എസ്.എസ്സിന്റേതായിരിക്കുമെന്ന് ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ വ്യക്തമാവുകയും ചെയ്തു.

ഒരു ദളിത് നേതാവിനെ മുന്നോട്ടുവെയ്ക്കുക വഴി പ്രതിപക്ഷത്തെ ഉലയ്ക്കാനാവുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്. ഹൈന്ദവ ദേശീയത പ്രോജ്വലിപ്പിക്കുന്നതില്‍ ബി.ജെ.പി. എക്കാലത്തും നേരിട്ടിട്ടുള്ള വലിയൊരു കടമ്പ ദളിത് പ്രതിരോധമാണ്. ദളിത് സമൂഹത്തെ എങ്ങിനെ കൂടെനിര്‍ത്താനാവും എന്ന ചോദ്യം ബി.ജെ.പിയെ നിഴല്‍ പോലെ വിടാതെ പിന്തുടരുന്ന ഒന്നാണ്. തൊലിപ്പുറമേയുള്ള ചികിത്സയാണെങ്കിലും കെ.ആര്‍. നാരായണനുശേഷം വീണ്ടുമൊരു ദളിത് രാഷ്ട്രപതി എന്ന മുദ്രാവാക്യം ബി.ജെ.പി. ഉയര്‍ത്തുന്നതിനു പിന്നില്‍ തീര്‍ച്ചയായും ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദളിത് സമൂഹത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ഒഴിച്ചുനിര്‍ത്താനാവില്ല. യു.പിയില്‍ മായാവതി – അഖിലേഷ് രാഹുല്‍ സഖ്യമുണ്ടായാല്‍ അതിനെ ചെറുക്കുന്നതിനും ദളിത് പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്.

നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

RAM-1ന്യൂഡല്‍ഹി: രാഷ്ടപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച റാം നാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി കാലയളവ് ഉപയോഗപ്രദമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു.

തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവം ഉള്‍ക്കൊണ്ട് മത്സര രംഗത്തിറങ്ങിയ മീരാ കുമാറിനേയും മോദി അഭിനന്ദിച്ചു. റാം നാഥ് കോവിന്ദിന് നല്‍കിയ പിന്തുണയ്ക്ക് എംപിമാരോടും ഇലക്ട്രല്‍ കോളേജ് അംഗങ്ങളോടും നന്ദി പറയുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

രാഷ്ടപതി തിരഞ്ഞെടുപ്പില്‍ 65.65 ശതമാനം (7,02,644) വോട്ടുകള്‍ നേടിയാണ് കോവിന്ദ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി മീരാ കുമാറിന് 34.35 ശതമാനം (3,67,314) വോട്ടുകളാണ് ലഭിച്ചത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top