Flash News

ഫോമ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫിന് ജൂലൈ 23ന് ഡിട്രോയിറ്റില്‍ ശുഭാരംഭം

July 21, 2017 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

chicago kickoff sizeഡിട്രോയിറ്റ്: അറുപത്തിയേഴോളം അംഗ സംഘടനകളുള്ള, ഇന്ന് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംഘടനയെന്ന് അറിയപ്പെടുന്ന ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ചിക്കാഗോയില്‍ വെച്ചു നടത്തപ്പെടുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും, 2017 ഒക്ടോബര്‍ 28ന് ഫോമ ഗ്രേറ്റ് ലേക്ക്‌സ് റീജനല്‍ യുവജനോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും 2017 ജുലൈ 23 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ നാഷണല്‍ ഗ്രോസറീസ് പാര്‍ട്ടി ഹാളില്‍ (33140 Ryan Rd, Sterling Heights, MI 48310) നടത്തപ്പെടുന്നു.

ഫോമയുടെ ദേശീയ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ദദ്രദീപം കൊളുത്തി കിക്കോഫിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കും. അവിഭക്ത ഫൊക്കാനയുടെ കാലം മുതല്‍ മലയാളി ദേശീയ സംഘടനയില്‍ ഒരു പ്രമുഖ റീജിയനാണ് ഗ്രേറ്റ് ലേക്ക്‌സ്. ഗ്രേറ്റ് ലേക്ക്‌സ് റീജന്‍ സംഘടനാപ്രവര്‍ത്തനത്തില്‍ ഇന്നും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു റീജനാണ്. ഈ റീജനിലെ നാലു സംഘടനകള്‍ ഒരുമിച്ച് നിന്നു പ്രവര്‍ത്തിക്കാനുള്ള ഒരു വേദി കൂടിയാണ് ഫോമ എന്നത് ശ്രദ്ധേയമാണ്.

FOMA kickoffമിഷിഗണ്‍, മിനസോട്ട, വിസ്‌ക്കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഗ്രേറ്റ് ലേക്ക്‌സ് റീജന്‍. ദി കേരളാ ക്ലബ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, മിനസോട്ട മലയാളി അസ്സോസിയേഷന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ എന്നീ നാലു സംഘടനകള്‍ ചേര്‍ന്നാണ് ഫോമ ഗ്രേറ്റ് ലേക്ക്‌സ് റീജന്‍ രൂപീകരിച്ചിരിക്കുന്നത്. ഈ നാലു സംഘടനകളില്‍ നിന്നുള്ള കുട്ടികളേയും മുതിര്‍ന്നവരേയും ഒരു കുടക്കീഴില്‍ നിര്‍ത്തി, ഒരു മികച്ച യുവജനോത്സവം നടത്തുവാന്‍ റീജണല്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസ്സിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

അവിഭക്ത ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ഫോമയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ മാത്യൂസ് ചെരുവിലും, റീജന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നു. റീജണല്‍ കമ്മറ്റിയില്‍ റോജന്‍ തോമസ് (റീജണല്‍ വൈസ് പ്രസിഡന്റ്), സെക്രട്ടറി ലിബിന്‍ ജോണ്‍, ട്രഷറര്‍/യുവജനോത്സവം ചെയര്‍മാന്‍ ആകാശ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ചാള്‍സ് തോമസ്, ജോയിന്റ് ട്രഷറര്‍ മനോജ് പ്രഭു എന്നിവര്‍ക്കൊപ്പം, അജിത് അയ്യമ്പിള്ളി, അലന്‍ ജോണ്‍, ഗൗതം ത്യാഗരാജന്‍, ജെയിസ് മാത്യൂസ്, മാത്യൂ ചെരുവില്‍, നോബിള്‍ തോമസ്, രാജേഷ് കുട്ടി, ഷിബു മാത്യൂസ്, ഷിജു വില്‍സണ്‍, തോമസ് കര്‍ത്തനാള്‍ എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരായും പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ വിമന്‍സ് ഫോറം നേതാക്കളായ മെര്‍ലിന്‍ ഫ്രാന്‍സിസ് (നാഷണല്‍ വിമന്‍സ് ഫോറം അഡ്വൈസറി ബോര്‍ഡ് മെമ്പര്‍), ഫിലോമിന ആല്‍ബര്‍ട്ട് (വിമന്‍സ് ഫോറം ഗ്രേറ്റ് ലേക്ക്‌സ് റീജന്‍ ചെയര്‍പെഴ്‌സണ്‍), സീനു ജോസഫ് (സെക്രട്ടറി), മേരി ജോസഫ് (ട്രഷറര്‍) എന്നിവരും റീജന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്സുകരാണ്.

ഫോമ നാഷണല്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaagreatlakes.com
www.fomaa.net


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top