Flash News

വക്കീലന്മാര്‍ക്ക് മാധ്യമ പ്രവര്‍ത്തകരോട് വീണ്ടും കലിപ്പ് ; ജഡ്ജി വിരട്ടിയപ്പോള്‍ വാലു ചുരുട്ടി

July 21, 2017

High_Court_of_Kerala_Buildingകൊച്ചി: നടിയെ ആക്രമിച്ച കേസ് സജീവമാക്കി നിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സജീവമായ ഇടപെടലാണു മാധ്യമപ്രവര്‍ത്തകരും നടത്തിയത്. കേസ് ഒതുങ്ങിയേക്കുമെന്നു തോന്നിയ ഓരോ ഘട്ടത്തിലും നിര്‍ണായക ഇടപെടലാണ് മാധ്യമങ്ങള്‍ നടത്തിയത്. ചാനലുകള്‍ ഈ വിഷയം സജീവമാക്കി നിര്‍ത്തിയപ്പോള്‍, കൂടുതല്‍ ഉള്ളറകളിലേക്കു കടക്കാന്‍ ദിനപത്രങ്ങള്‍ക്കു കഴിഞ്ഞു.

എന്നാല്‍, ഇതൊന്നും വക്കീലന്മാരുടെ കലിപ്പു കുറയാന്‍ വിഷയമല്ലെന്നാണ് ഇന്നലെ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകരെ കോടതിക്കുളളില്‍നിന്നു പുറത്താക്കണമെന്നായിരുന്നു വക്കീലന്മാരുടെ ആവശ്യം. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകര്‍ നിരന്തരം കേസില്‍ പെടുന്നതിന്റെ അസ്വാസ്ഥ്യമായിരുന്നു ഇന്നലെ കോടതിക്കുള്ളില്‍ മറനീക്കി പുറത്തുവന്നത്. എന്നാല്‍, വക്കീലന്മാരുടെ നീക്കം ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടലിനെത്തുടര്‍ന്നു പാളി.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് അഭിഭാഷക അസോസിയേഷന്റെ ഒരു ഭാരവാഹി കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അക്രഡിറ്റേഷനില്ലാത്ത മാധ്യമ പ്രവര്‍ത്തകരാണു കോടതി മുറിയില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തിയിട്ടുള്ളതെന്നും ഇവരെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നത് അഭിഭാഷകര്‍ക്ക് പ്രകോപനം ഉണ്ടാക്കുമെന്നുമായിരുന്നു അഭിഭാഷകന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നത് തടയാനാവില്ലെന്നും അഭിഭാഷകര്‍ സഹിഷ്ണുത കാട്ടുകയാണു വേണ്ടതെന്നും ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ കോടതി മുറിയില്‍ ഉണ്ടായാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

dc-Cover-p9blgr42clujubdkeh5j0o56s0-20160721021619.Mediയുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഗവ. പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്തതു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണു മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ധനേഷിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് അഭിഭാഷകര്‍ മര്‍ദിച്ചത്. 2016 ജൂലൈയിലായിരുന്നു സംഭവം. പിന്നീടു പോലീസ് ഇടപെട്ടാണ് ഇവരെ പിടിച്ചു മാറ്റിയത്. എന്നാല്‍ പ്രകോപനവുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പിറകേ ചെന്ന അഭിഭാഷകര്‍ ഹൈക്കോര്‍ട്ട് റോഡിലിറങ്ങിയും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം അഭിഭാഷകര്‍ തെറി വിളിച്ചു. കൈയേറ്റത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ നൂറു കണക്കിന് അഭിഭാഷകരാണ് പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഹൈക്കോടതി വളപ്പിലും റോഡിലും നിരന്നത്. വൈകുന്നേരം നാലരയോടെ പ്രകടനമായെത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയതോടെ പോലീസ് ഇവര്‍ക്കു നേരെ ലാത്തി വീശി. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോെ്രെഡവര്‍മാര്‍ക്കും പ്രദേശവാസികള്‍ക്കും അഭിഭാഷകരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു.

pti7_20_2016_000322b_kuma759സംഘര്‍ഷം രൂക്ഷമായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശ് ഹൈക്കോടതിയിലെത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഏഷ്യാനെറ്റിന്റെ ക്യാമറമാനെയും മീഡിയവണ്‍ ക്യാമറമാനെയും ഇവര്‍ മര്‍ദിച്ചു. ക്യാമറകള്‍ തകര്‍ത്തു. ഹൈക്കോടതിയിലെ മീഡിയ റൂം ബലമായി അടപ്പിച്ച അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചു ഇറക്കിവിട്ടു. മൂന്ന് ദിവസത്തേക്ക് മീഡിയ റൂം തുറക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെന്ന് പറഞ്ഞാണ് മീഡിയ റൂം അടപ്പിച്ചത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു ആവശ്യം. അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

കൊച്ചി കോണ്‍വെന്റ് റോഡില്‍ വച്ച് പെണ്‍കുട്ടിയെ കയറി പിടിച്ച സംഭവത്തിലാണ് പോലീസ് ഗവ.പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കുകയും അതിലുറച്ചു നില്‍ക്കുകയും ചെയ്‌തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും ധനേഷിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് അഭിഭാഷകരുടെ വാദം.

ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനവും വ്യാജന്‍മാരാണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്രയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിറിന്റെ സാനിധ്യത്തില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നിലവില്‍ അഭിഭാഷകരായി കോടതികളിലെത്തുന്ന വലിയൊരു വിഭാഗവും ശരിയായ യോഗ്യതയില്ലാത്തവരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ബാര്‍ കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാത്തവരുമുണ്ടെന്നും മനന്‍കുമാര്‍ മിശ്ര പറഞ്ഞു.

2012ലെ ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുള്ളത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധന ആരംഭിച്ചതിനു ശേഷം 6.5 ലക്ഷം പേരെ മാത്രമേ യോഗ്യതയുള്ളവരായി കണ്ടെത്തിയിട്ടുള്ളൂ. മറ്റുള്ളവരെ ഒഴിവാക്കിയാല്‍ 45% വക്കീലന്മാരുടെ കുറവുണ്ടാകുമെന്നാണു കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top