പുലിമുരുകനെ വെല്ലുന്ന മോഹന്‍‌ലാലിന്റെ അടുത്ത ചിത്രം ‘ഒടിയന്‍’ ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുന്നു; മജ്ഞു വാര്യര്‍ നായിക

04-1499142830-odiyan-07മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിനു പിന്നാലെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. കൈയില്‍ വെറ്റിലയുമായി കൈയില്ലാത്ത ബനിയന്‍ ധരിച്ചു നില്‍ക്കുന്നു ലാല്‍ ചിത്രത്തില്‍ വയസ് ഒരുപാടു കുറഞ്ഞിട്ടുമുണ്ട്. ശ്രീകുമാര്‍ മേനോന്‍ ‘രണ്ടാമൂഴ’ത്തിനു മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയിലും ഇത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് തിരുവനന്തപുരത്താണു ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് രണ്ടാം ആഴ്ച ചിത്രീകരണവും തുടങ്ങും. പേരുകൊണ്ടും രൂപം കൊണ്ടും പുലിമുരുകനുശേഷം വമ്പന്‍ ഹിറ്റാകുമെന്നു പ്രതീക്ഷിക്കുന്ന ചിത്രംകുടിയാണിത്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണു ചിത്രത്തിന്റെ തിരക്കഥ.

ഫാന്റസി ചിത്രമാകും ഒടിയനെന്ന് ആദ്യമേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രവാദമായ ഒടിവിദ്യ നടത്തുന്നവരെയാണ് ഒടിയന്‍ എന്നു വിളിക്കുക. കേരളത്തിലെ നാട്ടുമ്പുറ കഥകളില്‍ ഒടിയനെക്കുറിച്ച് ഒരുപാടു കഥകളും ലഭിക്കും. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്ത്രില്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും. മാജിക്കല്‍ റിയലിസം എന്ന കഥാരൂപത്തിലാണു ചിത്രത്തോടുള്ള സമീപനം.

04-1499142794-odiyan-02ഏറ്റവുമൊടുവില്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഭിമുഖത്തിലാണ് ഒടിയനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവച്ചത്. ഒടിയന്‍ മാണിക്യന്‍ എന്ന പേരിലെത്തുന്ന ലാല്‍, 30 മുതല്‍ 65 വയസുവരെയുള്ള വിവിധ കാലഘട്ടത്തിലൂടെ കടന്നു പോകുന്നതാണ്. ഒന്നിലേറെ ലുക്കുകളിലാണു ലാല്‍ പ്രത്യക്ഷപ്പെടുക. ഒടിവിദ്യയില്‍ അഗ്രഗണ്യനായ മാണിക്യന്‍ മികച്ച അത്‌ലറ്റുകൂടിയാണ്. നാലുകാലില്‍ ഓടാനും സാധാരണക്കാരെക്കാള്‍ ഉയരത്തില്‍ ചാടാനും കഴിയും.

അടുത്തിടെ ലാലിന്റെ ചെറുപ്പം അഭിനയിക്കാന്‍ പറ്റിയ കുട്ടികളെ ക്ഷണിച്ചിരുന്നു. കളരിപ്പയറ്റ് അടക്കമുള്ളവരിയില്‍ പരിശീലനം ലഭിച്ചവരും മികച്ച മെയ്‌വഴക്കവും ഉള്ളവരായിരിക്കണമെന്ന് കാസ്റ്റിങ് കോളില്‍ വ്യക്തമാക്കിയിരുന്നു. ജിംനാസ്റ്റിക്‌സ്, മറ്റ് കായികാഭ്യാസങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തില്‍ സ്റ്റണ്ട് ഒരുക്കുക. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ സീനുകളാണ് ചിത്രത്തിന്റെ ആകര്‍ഷണമെന്നും ശ്രീകുമാര്‍ പറഞ്ഞു. അഞ്ചു സ്റ്റണ്ടുകളാണ് പീറ്റര്‍ഹെയ്ന്‍ സംവിധാനം ചെയ്യുക. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ടാകും.

04-1499142936-manju-warrierമഞ്ജു വാര്യരാണു നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുക. കരുത്തുറ്റ കഥാപാത്രമാകും ഇതെന്നും സൂചനയുണ്ട്. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുക. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. എം ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുക. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുക. ബിഗ്ബജറ്റ് ചിത്രത്തിനായി മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസാണ് പണം മുടക്കുക. പാലക്കാട്, പൊള്ളാച്ചി, ഹൈദരാബാദ്, വാരാണസി എന്നിവിടങ്ങളിലാകും ചിത്രീകരണം.

04-1499142802-odiyan-03 04-1499142816-odiyan-05

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News