Flash News

ദിലീപിന്റെ അടുത്ത ബന്ധുക്കളെയും റിമി ടോമിയേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു; കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത

July 26, 2017

kavya-pulsar-suni-830x412കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന സാധ്യത. കാവ്യാ മാധവനെ ചോദ്യം ചെയ്തതിലൂടെ നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചതെന്നാണ് വിവരം. അതേസമയം രണ്ട് കേസുകളിന്മേലുള്ള പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷകള്‍ ഇന്ന് കോടതിയുടെ പരിഗണനക്ക് വരും.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണം സംഘം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങള്‍ കേസില്‍ നിര്‍ണായമാവുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലക്ഷ്യയിലെത്തിച്ചിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ വിവാഹ മോചനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് കാവ്യ നല്‍കിയ മൊഴി പ്രയോജനപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു കാവ്യയെ ചോദ്യംചെയ്തത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. സംഭവത്തിനുശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് പ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ യുവനടിയാണെന്ന് കരുതിയാണ് ആക്രമണത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രമുഖ നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ ദിലീപിന് ജാമ്യം നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെന്ന സുനില്‍ രാജിനെ ഇനിയും പിടികൂടാനായിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. അപ്പുണ്ണിയെ കൂടി ലക്ഷ്യമിട്ടാണ് ദിലീപിന്റെ അടുത്ത ബന്ധുക്കളെ നിരന്തരം അന്വേഷണത്തിന്റെ ഭാഗമാക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. അതേസമയം നടിയെ അക്രമിച്ച കേസിലും 2011ല്‍ നിര്‍മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലും പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷകള്‍ ഇന്ന് കോടതി പരിഗണിക്കും.

അതേസമയം ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപുമായി റിമി ടോമിക്ക് അടുത്തബന്ധമാണുള്ളത്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഹാവാല ഇടപാടിലൂടെ കോടികള്‍ ഇവരുടെ കൈവശമെത്തിയെന്നും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഇന്‍‌വെസ്റ്റ് ചെയ്തെന്നും അറിവ് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ച് കിട്ടിയ പണവും വിദേശത്തുള്ളവര്‍ വഴി നാട്ടിലേക്ക് എത്തിച്ചതുമെല്ലാം അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം മാത്രമല്ല, ഭീഷണിപ്പെടുത്തിയും നിരവധി ഭൂമികള്‍ ഇവര്‍ പലരില്‍ നിന്നായി വാങ്ങിയെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ വളരെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. മറ്റു നടിമാരോട് കാണിക്കുന്ന അടുപ്പം പോലും റിമി ഈ നടിയോട് കാണിക്കുന്നില്ല. ആക്രമിക്കപ്പെട്ട നടിയും കാവ്യയും റിമിയും ഇണപിരിയാത്ത കിളികളെപ്പോലെയായിരുന്നു എന്നും, എന്നാല്‍ പിന്നീട് നടിയെ റിമി മനഃപ്പൂര്‍‌വ്വം ഒഴിവാക്കുകയായിരുന്നു എന്നുമാണ് അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top