Flash News

കാവ്യയുടെ മൊഴികളില്‍ വൈരുദ്ധ്യം; ഇന്ന് വീണ്ടും ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം; അമ്മയും പ്രതിയാകും

July 26, 2017

kavya-ammaമൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെ കാവ്യാ മാധാവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്. ഇന്നലെ ദിലീപിന്റെ കുടുംബ വീട്ടില്‍ ആറര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ തീരുമാനം. കാക്കനാട്ടെ വസ്ത്ര വ്യാപാര കേന്ദ്രത്തിലേക്കു സുനി എത്തിയതിന്റെ വീഡിയോ പോലീസിനു ലഭിച്ചെങ്കിലും സുനിയെ അറിയില്ലെന്ന നിലപാടാണു കാവ്യയും സ്വീകരിച്ചത്. ഈ നിലപാടു തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. നേരത്തേ, ദിലീപും സുനിയെ അറിയില്ലെന്നാണു പറഞ്ഞത്. എന്നാല്‍, എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണു കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച ‘പിന്നെയും’ എന്ന സിനിമയുടെ കൊല്ലത്തെ സെറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അന്ന് താമസിച്ച ഹോട്ടല്‍ വിവരങ്ങളും അണിയറക്കാരില്‍നിന്നുള്ള മൊഴികളും പോലീസ് ശേഖരിച്ചു. ഈ സെറ്റിലും പള്‍സര്‍ സുനി എത്തിയെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യുമ്പോള്‍ താരത്തിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഇവയെും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണു പോലീസ് ചോദ്യം ചെയ്തത്. പള്‍സര്‍ സുനി ലക്ഷ്യയിലേക്ക് എത്തുന്നതിന്റെ വീഡിയോയടക്കം കൈയിലുണ്ടെന്നും കാവ്യയെ അറിയിച്ചു. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് വ്യക്തമാക്കും. ലക്ഷ്യയില്‍നിന്നും കാവ്യ മാറ്റിയ ജീവനക്കാരെയും പോലീസ് കണ്ടെത്തിയിരുന്നു.

നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യ, മുന്‍ ഭാര്യ മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍, മഞ്ജുവിന്റെ മൊഴിയുടെ സാഹചര്യത്തിലുള്ള വിശദീകരണം എന്നിവയും പോലീസ് ആരാഞ്ഞു. എഴുതി തയാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്നും എന്നാല്‍, ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനു കാവ്യ പറയുന്നിടത്ത് എത്താമെന്നു പൊലീസും അറിയിച്ചിരുന്നു. ചോദ്യംചെയ്യലിനോടു കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം.

വേണ്ടിവന്നാല്‍ കാവ്യയുടെ അറസ്റ്റ് നടത്തി തെളിവെടുക്കാനും പോലീസനു പദ്ധതിയുണ്ട്. ഇവരുടെ ഡ്രൈവറായ അപ്പുണ്ണി ഒളിവിലാണെങ്കിലും കൃത്യമായി പോലീസിന്റെ റഡാറില്‍ തന്നെയാണ്. ഇന്ന് അപ്പുണ്ണിയുടെ ജാമ്യാപേക്ഷയില്‍ കോടതി നിലപാടു വ്യക്തമാക്കും. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും പോലീസ് നിരീക്ഷിക്കുന്നു. അപ്പുണ്ണി മറ്റുള്ളവരുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങളടക്കം മനസിലാക്കാനാണു അറസ്റ്റ് വൈകിക്കുന്നതെന്ന സൂചനയുമുണ്ട്. അപ്പുണ്ണിയുടെ ഓരോ ചലനങ്ങളും പോലീസ് ഐബി വിഭാഗവും ഷാഡോ പോലീസും നിരീക്ഷിക്കുന്നുമുണ്ട്. നിലമ്പൂരില്‍ നാടുകാണിക്കടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തിയിലാണ് അപ്പുണ്ണിയുള്ളതെന്നാണു വിവരം.

 

 

 

മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെ കാവ്യാ മാധാവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്. ഇന്നലെ ദിലീപിന്റെ കുടുംബ വീട്ടില്‍ ആറര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ തീരുമാനം. കാക്കനാട്ടെ വസ്ത്ര വ്യാപാര കേന്ദ്രത്തിലേക്കു സുനി എത്തിയതിന്റെ വീഡിയോ പോലീസിനു ലഭിച്ചെങ്കിലും സുനിയെ അറിയില്ലെന്ന നിലപാടാണു കാവ്യയും സ്വീകരിച്ചത്. ഈ നിലപാടു തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. നേരത്തേ, ദിലീപും സുനിയെ അറിയില്ലെന്നാണു പറഞ്ഞത്. എന്നാല്‍, എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണു കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച ‘പിന്നെയും’ എന്ന സിനിമയുടെ കൊല്ലത്തെ സെറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അന്ന് താമസിച്ച ഹോട്ടല്‍ വിവരങ്ങളും അണിയറക്കാരില്‍നിന്നുള്ള മൊഴികളും പോലീസ് ശേഖരിച്ചു. ഈ സെറ്റിലും പള്‍സര്‍ സുനി എത്തിയെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യുമ്പോള്‍ താരത്തിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഇവയെും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണു പോലീസ് ചോദ്യം ചെയ്തത്. പള്‍സര്‍ സുനി ലക്ഷ്യയിലേക്ക് എത്തുന്നതിന്റെ വീഡിയോയടക്കം കൈയിലുണ്ടെന്നും കാവ്യയെ അറിയിച്ചു. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് വ്യക്തമാക്കും. ലക്ഷ്യയില്‍നിന്നും കാവ്യ മാറ്റിയ ജീവനക്കാരെയും പോലീസ് കണ്ടെത്തിയിരുന്നു.

നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യ, മുന്‍ ഭാര്യ മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍, മഞ്ജുവിന്റെ മൊഴിയുടെ സാഹചര്യത്തിലുള്ള വിശദീകരണം എന്നിവയും പോലീസ് ആരാഞ്ഞു. എഴുതി തയാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്നും എന്നാല്‍, ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനു കാവ്യ പറയുന്നിടത്ത് എത്താമെന്നു പൊലീസും അറിയിച്ചിരുന്നു. ചോദ്യംചെയ്യലിനോടു കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം.

വേണ്ടിവന്നാല്‍ കാവ്യയുടെ അറസ്റ്റ് നടത്തി തെളിവെടുക്കാനും പോലീസനു പദ്ധതിയുണ്ട്. ഇവരുടെ ഡ്രൈവറായ അപ്പുണ്ണി ഒളിവിലാണെങ്കിലും കൃത്യമായി പോലീസിന്റെ റഡാറില്‍ തന്നെയാണ്. ഇന്ന് അപ്പുണ്ണിയുടെ ജാമ്യാപേക്ഷയില്‍ കോടതി നിലപാടു വ്യക്തമാക്കും. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും പോലീസ് നിരീക്ഷിക്കുന്നു. അപ്പുണ്ണി മറ്റുള്ളവരുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങളടക്കം മനസിലാക്കാനാണു അറസ്റ്റ് വൈകിക്കുന്നതെന്ന സൂചനയുമുണ്ട്. അപ്പുണ്ണിയുടെ ഓരോ ചലനങ്ങളും പോലീസ് ഐബി വിഭാഗവും ഷാഡോ പോലീസും നിരീക്ഷിക്കുന്നുമുണ്ട്. നിലമ്പൂരില്‍ നാടുകാണിക്കടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തിയിലാണ് അപ്പുണ്ണിയുള്ളതെന്നാണു വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top