ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ആദ്യ പുരസ്കാരം ജോയ് ഇട്ടന്

IMG_1142ചിക്കാഗോ :സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ന്യൂ യോര്‍ക്കില്‍ നിന്നുള്ള ജോയ് ഇട്ടനെ തെരഞ്ഞടുത്തു. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ നിലവില്‍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമാണ്.

യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിക്കുന്നു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ നിരവധി കാര്യങ്ങള്‍ സംഘടനക്കു വേണ്ടി ചെയ്യുകയും പ്രവര്‍ത്തന ലാഭമുണ്ടാകുകയും ചെയിതു.

കൂത്താട്ടുകുളം ബസേലിയസ്‌ തോമസ് എഞ്ചിനീയറിംഗ്‌ കോളേജ് ഡയറക്ടറും മലങ്കര മെഡിക്കല്‍ മിഷന്‍ കോളേജ് (കോലഞ്ചേരി) മാനേജിങ്ങ് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്ന ജോയ് ഇട്ടന്‍ 5 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. നിര്‍ദ്ധനരായ മൂന്ന് യുവതികളുടെ വിവാഹ ചിലവുകള്‍ വഹിച്ചു. ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു ധനസഹായവും നല്‍കി വരുന്നു.

താന്‍ സ്വയം പ്രയത്‌നിച്ച് നേടിയ സമ്പത്തിന്റെ നല്ലൊരു ശതമാനം ഉപയോഗിച്ചാണ് ജാതിയോ മതമോ നോക്കാതെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നത് എന്നത് അഭിന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. അമേരിക്കയിലെ മാധ്യമങ്ങളില്‍ സമകാലിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതാറുണ്ട്. മൂവാറ്റുപുഴക്കടത്തു ഊരമന പാടിയേടത്തു കുടുംബാംഗമാണ്.

അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് അതിരുകളില്ലാത്ത സംഘ ബോധം പകര്‍ന്നു തന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ ഏഴാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ നടക്കുന്ന മഹനീയ സദസ്സില്‍ ജോയ് ഇട്ടനെ അവാര്‍ഡ് നല്‍കി ആദരിക്കും .

ഓഗസ്റ്റ് 24, 25 ,26 തീയതികളില്‍ ചിക്കാഗോയിലെ ഇറ്റസ്ക്ക ഹോളിഡേ ഇന്നില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മന്ത്രിമാരും എം എല്‍ എ മാരും കേരളത്തിലെ മികച്ച മാധ്യമ പ്രതിഭകളും പങ്കെടുക്കും. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, പ്രസ് ക്ലബ്ബിന്റെ വിവിധ സ്‌റ്റേറ്റ്കളിലെ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന മാധ്യമ കൂട്ടായിമയിലേക്ക് എവരെയും ക്ഷണിക്കുന്നു.

ജോസ് കാടാപ്പുറം

LOGO (2)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News