Flash News

ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍

July 28, 2017 , പി.പി. ചെറിയാന്‍

L-R Jimmy Qin, Michele Song, Shreyas Balaji, Kye Shi, Sanjay Ramanടെക്‌സസ്: ജൂലൈ 24 ന് അവസാനിച്ച നാല്‍പ്പത്തിയെട്ടാമത് ഇന്റര്‍നാഷണല്‍ ഫിസിക്‌സ് ഒളിമ്പ്യാഡില്‍ യുഎസ് ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ മെഡലുകള്‍ കരസ്ഥമാക്കി. ഇന്ത്യ ഉള്‍പ്പെടെ 88 രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്തിരുന്നു.

യുഎസ് ടീം എട്ടാം സ്ഥാനം നേടിയെങ്കിലും ടെക്‌സസ് ഷുഗര്‍ലാന്റ് ജോണ്‍ ഫോസ്റ്റര്‍ ഡ്യൂലസ് ഹൈസ്‌കൂളില്‍ നിന്നുള്ള ബാലാജി, ഫ്ലോറിഡ സാന്‍ഫോര്‍ഡില്‍ നിന്നുള്ള ജിമ്മി ക്വിന്‍, കലിഫോര്‍ണിയ വാട്‌സണ്‍‌വില്ലില്‍ നിന്നുള്ള കൈഷി ഗോള്‍ഡ് മെഡലുകളും രാമന്‍ (സിയാറ്റില്‍ ലേക്ക്‌സൈഡ് സ്‌കൂള്‍), മിഷേല്‍ (ഫ്രിമോണ്ട്, കാലിഫോര്‍ണിയ) എന്നിവര്‍ സില്‍വര്‍ മെഡലും കരസ്ഥമാക്കി.

ഇന്‍ഡോനേഷ്യയില്‍ 16 മുതല്‍ 24 വരെ നടന്ന മത്സരങ്ങളില്‍ എക്‌സ്‌പെരിമെന്റല്‍, തിയറ്ററിക്കല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

മെഡല്‍ ജേതാക്കളെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്‌സ് ടീച്ചേഴ്‌സ് അഭിനന്ദിച്ചു. ഇവര്‍ക്ക് പരിശീലനം നല്‍കിയ അധ്യാപകരും പ്രോത്സാഹനം നല്‍കിയ കുടുംബാംഗങ്ങളും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബെത്ത അറിയിച്ചു.

2017-Travelers-at-IPHO_web


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top