Flash News

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്‌ലാന്റിലും യോങ്കേഴ്‌സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍

July 28, 2017 , ഇടിക്കുള ജോസഫ്

IMG_2621ന്യൂയോര്‍ക്ക്: ലോകമെങ്ങും സുവിശേഷത്തിന്റെ മഹദ് സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ അമേരിക്കയിലെ വാര്‍ഷിക ധ്യാനങ്ങളുടെ സമാപനമായി ജൂലൈ 28 ന് യോങ്കേഴ്‌സിലും 29,30 തീയതികളില്‍ റോക്ക്‌ലാന്റില്‍ വച്ചും ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. നിര്‍മ്മല സുവിശേഷത്തിന്റെ സാക്ഷിയും പ്രചാരകനുമായിരിക്കുന്ന യു റ്റി ജോര്‍ജ് ആണ് മുഖ്യ സന്ദേശം നല്‍കുന്നത്. കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആയിരുന്നു അദ്ദേഹം.

അരനൂറ്റാണ്ടിലേറെയായി സഭാവ്യതാസമില്ലാതെ കടന്നു വരുന്ന ജനങ്ങള്‍ക്ക് നിര്‍മ്മല സുവിശേഷം പകര്‍ന്നു നല്‍കുന്ന പ്രൊഫ.എം.വൈ. യോഹന്നാന്‍ (പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി) നേതൃത്വം നല്‍കുന്ന സുവിശേഷ പ്രസ്ഥാനമാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (സി.ആര്‍.എഫ്). രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്, സഭാസമുദായ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. സഭയോ, സമുദായമോ മാറുകയല്ല, മറിച്ച് മനുഷ്യഹൃദയങ്ങളുടെ രൂപാന്തരമാണ് ആവശ്യമെന്നും, മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ് സി.ആര്‍.എഫിന്റെ മൗലീക ചിന്താഗതി.

അമൃതധാര ഗായകസംഘത്തിന്റെ ഗാനങ്ങളോടെ തുടങ്ങുന്ന സുവിശേഷ യോഗത്തില്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ ഓണ്‍ലൈന്‍ വീഡിയോ മെസ്സേജ് നല്‍കുന്നതാണ്. പ്രസ്തുത യോഗത്തിലേക്ക് കടന്നുവരാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി തോമസ് 973 641 6260, വര്‍ഗീസ് ഗീവര്‍ഗീസ് 845 709 5272, ബേബി വര്‍ഗീസ് 845 304 8396.

IMG_2620


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top