വട്ടായിലച്ചന്‍ നയിക്കുന്ന ധ്യാനം ആഗസ്റ്റ് 11 മുതല്‍ 13 വരെ ന്യൂയോര്‍ക്കില്‍ – രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുഗ്രഹീത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന “അഭിഷേകാഗ്‌നി” ധ്യാനം ആഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. 2300 പേര്‍ക്കിരിക്കാവുന്ന ഈ ഓഡിറ്റോറിയത്തിന് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ തുടരുകയാണ്. മൂന്നു ദിവസത്തെ ഭക്ഷണമുള്‍പ്പടെ 80 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്.

വചന പ്രഘോഷണങ്ങള്‍ ശ്രവിക്കുന്നതിനും രോഗശാന്തി ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനുമായി എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റോയിസന്‍ മേനോലിക്കല്‍ 917 345 2610, ജോര്‍ജ് പട്ടേരില്‍ 914 320 5829, വിനു വാതപ്പള്ളി 914 602 2137.

രജിസ്‌ട്രേഷന് www.stsmcc.org സന്ദര്‍ശിക്കുക. Address: 250 Bedford Park Blvd, Bronx NY 10468

Retreat pic

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment