Flash News

നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 2018ല്‍ നിയമഭേദഗതി വരുത്തി പാക്കിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം

July 29, 2017

pakistan_US_flagവാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി അമേരിക്ക. സാമ്പത്തിക, സൈനിക നയതന്ത്ര മേഖലകളില്‍ ഉപരോധം അടക്കമുള്ള നടപടികള്‍ സാധ്യത തെളിക്കുന്ന നിയമ ഭേദഗതി നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് യുഎസ് സെനറ്റര്‍ ജോണ്‍ മക്കൈന്‍. തീവ്രവാദ സംഘടനകളായ താലിബാനും ഹക്കാനി ഗ്രൂപ്പിനുമെല്ലാം സഹായം നല്‍കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെങ്കില്‍ പാക്കിസ്ഥാനെ ഉപരോധിക്കുന്ന തലത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുന്ന നിയമ നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്.

നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്-2018ല്‍ നിയമ ഭേദഗതിയിലൂടെയാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മക്കൈന്‍ ആലോചിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം വീണ്ടെടുക്കാനും അമേരിക്കയ്ക്കെതിരെയുള്ള തീവ്രവാദശക്തികള്‍ക്ക് ശക്തി പകരുന്ന ഇടമായി അഫ്ഗാന്‍ മാറാതിരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഭേദഗതി കൊണ്ടു വരുന്നത്.

മക്കൈന്‍ മുന്നോട്ടു കൊണ്ടുവരുന്ന നിയമഭേഗതികളും നിയമ നിര്‍മ്മാണങ്ങളും അംഗീകരിക്കപ്പെട്ട ചരിത്രമാണ് ഇന്നോളമുള്ളത്. മാത്രമല്ല സെനറ്റ് ആര്‍മ്ഡ് സര്‍വ്വീസ് കമ്മറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് മക്കൈന്‍.

അഫ്ഗാന്‍ ജനതയ്ക്കു മേലുള്ള താലിബാന്റെ നിയന്ത്രണവും അഫ്ഗാന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ താലിബാന്‍ ഉപയോഗിക്കുന്ന സൈനിക ശക്തിയും തടയാന്‍ അമേരിക്ക ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്നതാണ് നിയമ ഭേദഗതി. ഇത്തരത്തിലുള്ള തീവ്രവാദ ശക്തികള്‍ക്ക് സഹായം നല്‍കുന്നവരെയും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെയും അമേരിക്ക നിഷേധിക്കാനും തകര്‍ക്കാനും സ്ഥാന ഭ്രഷ്ടരാക്കാനും വേണ്ട ഇടപെടലുകള്‍ യുഎസ് കോണ്‍ഗ്രസ്സ് നടത്തണമെന്നും ഭേദഗതി മുന്നോട്ടു വെക്കുന്നു. ഈ വാക്കുകളിലൂടെ ലക്ഷ്യമിടുന്നത് ഹക്കാനി നെറ്റ്‌വര്‍ക്കിനും താലിബാനും സംരക്ഷണവും സാമ്പത്തിക സഹായവും നല്‍കുന്ന പാക്കിസ്ഥാനെയാണ്. താലിബാനെതിരെ പോരാടാന്‍ അഫ്ഗാന്‍ സുരക്ഷാ സേനയെ ശക്തിപ്പെടുത്താനുള്ള നടപടി ഭേദഗതിയിലൂടെ സാധ്യമാക്കും. അതോടൊപ്പം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹകരണവും അമേരിക്ക ഈ വിഷയത്തില്‍ തേടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top