Flash News

കേരളത്തിലെ കൊലപാതക രാഷ്‌ട്രീയവും തലസ്ഥാനത്തെ സംഘര്‍ഷവും; മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണ്ണര്‍ വിളിപ്പിച്ച് ആശങ്ക അറിയിച്ചു; കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് ഗവര്‍ണ്ണര്‍

July 30, 2017

DF-RXJ8VwAABmcFതിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.ജി.പി ലോക് നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വിളിച്ചു വരുത്തി. ഇന്ന് രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്. രാവിലെ പതിനൊന്നരയോടെയായിരുന്നു മുഖ്യമന്ത്രിയമായുള്ള കൂടിക്കാഴ്ച്ച. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ തന്നെയാണ് കൂടിക്കാഴ്ച്ചാ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംസ്ഥാനത്ത് തുടരെ സംഘര്‍ഷങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയത്.

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്കയറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. ഇന്നു രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെന്നു അദ്ദേഹം അറിയിച്ചു.

തിരുവന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കവെയാണ് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ വിളിച്ചത്. ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് രാജ്‌നാഥ് സിങ്ങ് ആവശ്യപ്പെട്ടു. രാവിലെ ടെലിഫോണില്‍ വിളിച്ചാണ് രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്ക രാജ് സിങ് അറിയിച്ചത്. കേരളത്തിലെ രാഷ്ട്രീയ അതിക്രമണങ്ങളുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിരുന്നു.

DF-Rl8CVwAEKRUwനേരത്തെ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ട് നിരവധി തവണ കേരളത്തിലെ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്ങിന്റെ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം അദ്ദേഹത്തെ ധരിപ്പിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്‌നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബിജെപി കേരള ഘടകം ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്; നുണപ്രചരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
——————————————-

തിരുവനന്തപുരത്ത് ആർ എസ് എസ് ബസ്തി കാര്യവാഹക് രാജേഷിനെ ഇന്നലെ സി പി എം ഗുണ്ടകൾ അതി ക്രൂരമായ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് മതിപ്പ് പ്രകടിപ്പിച്ചു എന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നുണ പ്രചാരണം നടത്തുന്നു. എന്നാൽ രാജ്നാഥ് സിംഗ് കേരളത്തിൽ നടക്കുന്ന അക്രമണപരബരകളുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായ് വിജയനുമായി രാവിലെ തന്നെ സംസാരിച്ചു. കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയിലെന്നും അതിനു അറുതി വരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ കൈ കൊള്ളണമെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top