Flash News

ബിജെപി, ആര്‍‌എസ്‌എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രിയുടെ രോഷപ്രകടനം; ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് എല്ലാവരേയും ഇറക്കിവിട്ടു

July 31, 2017

pinarayi-vijayan-narendra-modi.jpg.image.784.410തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുകയാണ്. അതേസമയം ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കയര്‍ത്തു സംസാരിച്ചു.  ‘കടക്ക് പുറത്ത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. മാധ്യമങ്ങളെ ഇറക്കിവിടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നു. ഇന്നലെ രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്. രാവിലെ പതിനൊന്നരയോടെയായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.

തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഡിജിപി: ലോക്നാഥ് ബെഹ്റ ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം നൽകിയതായും ഗവർണർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായും സംസ്ഥാന ആർഎസ്എസ് മേധാവിയുമായി സംസാരിച്ചെന്നും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇവരുടെ സഹകരണം തേടിയതായും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.

അതേസമയം, സിപിഐഎം – ബിജെപി സംഘർഷം പരിഹരിക്കാൻ ഗവർണറും ഇടപെട്ടു. കുമ്മനവുമായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ബിജെപി സംസ്ഥാന ഓഫീസിനു നേരെ അടന്ന ആക്രമണത്തെക്കുറിച്ച് കുമ്മനത്തോടും, ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കു നടന്ന കല്ലേറിനെക്കുറിച്ചു കോടിയേരിയോടും വിവരങ്ങൾ ആരാഞ്ഞു.

ഇതുകൂടാതെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ഫോണിൽ അറിയിച്ചുവെന്നും ഗവർണർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. രാവിലെ, സംസ്ഥാനത്തെ ക്രമസമാധന പ്രശ്നങ്ങളിലെ ആശങ്ക രാജ്നാഥ് സിങ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയുമായി രാജ്നാഥ് സിങ് സംസാരിക്കുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top