Flash News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലികെട്ടു നടന്നയുടനെ കാമുകനെ കണ്ടു; വധു താലിയൂരി ഭര്‍ത്താവിന് നല്‍കി കാമുകനോടൊപ്പം പോയി; ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി

July 31, 2017

wedding_planning_guruvayur_01ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയില്‍ വിവാഹിതയായതിനു പിന്നാലെ താലിയൂരി നല്‍കി വധു കാമുകനൊപ്പം പോയി! ഇന്നലെ രാവിലെ പത്തരയ്ക്കു ഗുരുവായൂര്‍ ക്ഷേത്രപരിസരത്താണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മിന്നുകെട്ടി ക്ഷേത്രം വലംവച്ചു തൊഴുതു നില്‍ക്കുമ്പോഴാണ് യുവതി കാമുകനെ കണ്ടത്. ഉടന്‍തന്നെ ഞങ്ങള്‍ ഇഷ്ടത്തിലാണെന്നും അയാള്‍ക്കൊപ്പം പോകുകയാണെന്നും ചൂണ്ടിക്കാട്ടി മിന്ന് ഊരി നല്‍കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയാണു മുല്ലശേരി സ്വദേശിനിയായ യുവതിയെ മിന്നുകെട്ടിയത്.

ബോധക്ഷയമുണ്ടായ വരനെ ബന്ധുക്കള്‍ക്കൊപ്പം സമീപത്തെ ഓടിറ്റോറിയത്തിലേക്കു മാറ്റിയെങ്കിലും വധുവിന്റെ വീട്ടുകാരുമായി നടത്തിയ വാക്കേറ്റം കൂട്ടത്തല്ലില്‍ കലാശിച്ചു. വരന്റെ ബന്ധു വധുവിന്റെ ബന്ധുവിനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ബന്ധുക്കള്‍ കാര്യഗൗരവം പറഞ്ഞ് മനസിലാക്കിയെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചു നിന്നു. താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചെങ്കിലും വധു തന്നെ തിരിച്ചു നല്‍കണമെന്ന ആവശ്യം ശക്തമായതോടെ വധു അതിനും തയാറായി. ഇതിനിടയില്‍ വരന്റെ ബന്ധുക്കള്‍ ചെരിപ്പൂരി വധുവിന്റെ ബന്ധുക്കളിലൊരാളെ അടിച്ചതോടെ രംഗം മാറി. പിന്നെ കൂട്ടത്തല്ലായി.

കെട്ടുകഴിഞ്ഞു മണ്ഡപത്തില്‍ നിന്നിറങ്ങി വരനും വധുവും ക്ഷേത്രനടയില്‍ തൊഴുതു നില്‍ക്കുമ്പോഴാണു വധു കാമുകനെ ചൂണ്ടിക്കാട്ടി ഇയാള്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചത്. മണ്ഡപത്തിന്റെ ഉടമ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. ഇരു കൂട്ടരേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top