Flash News

മൂന്നാര്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കല്‍; റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം

August 3, 2017

e-chandrasekarതിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് റവന്യൂമന്ത്രിയെ അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഒാഫീസ് ഉന്നതതലയോഗം വിളിച്ചു. യോഗത്തിൽ റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിയും എ.ജിയും നിയമ സെക്രട്ടറിയും പങ്കെടുത്തു. മൂന്നാറിലെ വൻകിട കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം.

അതേസമയം, ഇത്തരത്തിൽ ഒരു യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഒാഫീസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ലെന്നാണ് വിവരം.

ഇത്തരത്തിൽ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ വനം മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ചയും പിന്നീട് ഇടത് മുന്നണിയുടെ അംഗീകാരവും നേടണമെന്നാണ് കീഴ്‌വഴക്കം. എന്നാൽ ഇതൊന്നും പാലിക്കാതെയും റവന്യൂമന്ത്രിയെ നേരത്തെ വിവരം അറിയിക്കാതെയും യോഗം വിളിച്ചുചേർത്തതിനോട് സി.പി.ഐക്ക് അതൃപ്‌തിയുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top