മോദി സര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിരോധന ഉത്തരവിറക്കിയത് പാര്‍ലമെന്റിനെ അറിയിക്കാതെയാണെന്ന് വിവരാവകാശ റിപ്പോര്‍ട്ട്

modiന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് വെളിപ്പെടുത്തല്‍. പാര്‍ലമെന്റിനെ അറിയിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ആര്‍ടിഐ അപേക്ഷയില്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

മൃഗപീഡന നിരോധന (കന്നുകാലി കശാപ്പ് വിപണന നിയന്ത്രണം) നിയമം 2017 മെയ് 27നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖാപിച്ചത്. വനം പരസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം അറവ്മാടുകളുടെ വില്‍പന കുറ്റകരമാണ്. കാര്‍ഷിക ആവശ്യത്തിന് വേണ്ടി മാത്രമേ കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കൂയെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment