ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു ജയം ഉറപ്പിച്ചു കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന് ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആകെ 790 വോട്ടില്‍ അഞ്ഞൂറോളം വോട്ടാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ച ബിജെഡിയും ജനതാദള്‍ (യു)വും ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പമാണ്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.
പ്രതീക്ഷിക്കുന്ന വോട്ടു നില
വെങ്കയ്യനായിഡു: 486
ബിജെപി – 338
ഐഎഡിഎംകെ (ഗ്രൂപ്പുകള്‍) – 50
വൈഎസ്ആര്‍ കോണ്‍ഗ്രസ് – 10
ടിആര്‍എസ് – 14
ടിഡിപി – 22
ശിവസേന – 21
അകാലിദള്‍ – 7
ലോക്ജനശക്തി പാര്‍ട്ടി – 6
ആര്‍എല്‍എസ്പി – 3
കശ്മീര്‍ പിഡിപി – 3
അപ്നാദള്‍ – 2
എന്‍പിഎഫ് – 2
എസ്ഡിഎഫ് – 2
എന്‍ആര്‍ കോണ്‍. – 1
എന്‍പിപി – 1
പിഎംകെ – 1
ന്മ സ്വാഭിമാന്‍ പക്ഷ – 1
ബിപിഎഫ് – 1
ആര്‍പിഐ – 1
ഗോപാല്‍കൃഷ്ണഗാന്ധി – (സംയുക്ത പ്രതിപക്ഷം) 281
കോണ്‍ഗ്രസ് – 103
തൃണമൂല്‍ കോണ്‍ഗ്രസ് – 46
ബി ജെ ഡി 28
എസ്പി – 23
സിപിഎം – 19 (രണ്ടു സ്വതന്ത്രര്‍ ഉള്‍പ്പെടെ)
ജെഡി(യു) – 12
എന്‍സിപി – 11
ആര്‍ജെഡി – 7
ബിഎസ്പി – 6
ഡിഎംകെ – 4
ജെഡി (എസ്) – 3
മുസ്ലിം ലീഗ് – 3
എഐയുഡിഎഫ് – 3
ജെഎംഎം – 3
സിപിഐ – 2
കേരള കോണ്‍ഗ്രസ് (എം) – 2
നാഷനല്‍ കോണ്‍ഫറന്‍സ് – 1
ആര്‍എസ്പി – 1
ആം ആദ്മി – 4
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply