അമേരിക്കയില്‍ നിര്‍മ്മിച്ച എന്‍‌ജിനുകളുമായി ഇന്ത്യന്‍ ട്രെയ്നുകള്‍ ഓടിത്തുടങ്ങും

ENGINE-1ഭോപ്പാല്‍: ഇന്ത്യന്‍ റെയില്‍വെയ്ക്ക് വേണ്ടി പുതിയ ഡീസല്‍ എന്‍ജിനുകളുമായി അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക്. ഇന്ത്യന്‍ റെയില്‍വെയ്ക്ക് വേണ്ടി രണ്ട് തരത്തിലുള്ള ഡീസല്‍ എന്‍ജിനുകളാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. രണ്ട് കാബുകളുള്ള 4500 ഹോഴ്‌സ് പവര്‍ ഡീസല്‍ എന്‍ജിനും 6000 ഹോഴ്‌സ് പവര്‍ ശേഷിയുള്ള എന്‍ജിനും. ഇങ്ങനെ മൊത്തം ആയിരം എന്‍ജിനുകള്‍ നിര്‍മ്മിക്കും. 250 കോടി ഡോളറിന്റെ കരാറാണിത്.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 40 എന്‍ജിനുകള്‍ ജനറല്‍ ഇലക്ട്രിക്ക് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യും. ഇത് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കെത്തും. ബാക്കി എന്‍ജിനുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും.

ഇന്ത്യന്‍ റെയില്‍വെയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന എന്‍ജിനിന്റെ ആദ്യ മോഡല്‍ കഴിഞ്ഞ ജൂണിലാണ് കമ്പനി ആദ്യമായി പുറത്തിറക്കിയത്. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം എന്‍ജിന്‍ ഇപ്പോള്‍ ചുവപ്പ്, മഞ്ഞ നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ബിഹാറിലെ മര്‍ഹൗറയിലാവും ജനറല്‍ ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ എന്‍ജിന്‍ നിര്‍മ്മാണ പ്ലാന്റ്. ഡീസല്‍ എന്‍ജിനുകളുടെ നിര്‍മ്മാണത്തിനു ശേഷം 2018 ആദ്യ പാദം മുതല്‍ ഇന്ത്യന്‍ റെയില്‍വെയ്ക്കു വേണ്ട എന്‍ജിനുകള്‍ ഈ പ്ലാന്റിലാവും നിര്‍മ്മിക്കുക.

4500 ഹോഴ്‌സ് പവറിലുള്ള 700 എന്‍ജിനുകളും 6000 ഹോഴ്‌സ് പവറിലുള്ള 300 എന്‍ജിനുകളുമാണ് ഇന്ത്യന്‍ റെയില്‍വെ ജനറല്‍ ഇലക്ട്രിക്കില്‍ നിന്ന് വാങ്ങുക. ഉത്തര്‍പ്രദേശിലെ റോസയിലും ഗുജറാത്തിലെ ഗാന്ധിധാമിലും എന്‍ജിന്റെ മെയിന്റനന്‍സ് പ്ലാന്റുകള്‍ നിര്‍മ്മിക്കാനും ജനറല്‍ ഇലക്ട്രിക്കല്‍സിന് പദ്ധതിയുണ്ട്.

ge-engine1

Print Friendly, PDF & Email

Related News

Leave a Comment