ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബിജെപി കളിച്ച തന്ത്രമായിരുന്നു തിരുവനന്തപുരത്തെ അക്രമങ്ങളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

pinarayi-1ബിജെപി നേതാക്കള്‍ക്കെതിരായ കോഴ ആരോപണങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ കേരളത്തില്‍ അക്രമങ്ങളുണ്ടാകുമെന്ന് ഐബി റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി പിണറായി വിജയന്‍. മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ഐബിയുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു. ഇതിനെ സാധൂകരിക്കുംവിധമാണു പിന്നീട് അക്രമ പരമ്പരകള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറതുന്നു.

നിയമസഭയില്‍ ചോദ്യത്തരവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഭ ആരംഭിച്ചയുടന്‍ പ്രതിപക്ഷമാണ് ബിജെപിയുടെ മെഡിക്കല്‍ കോഴ ഉന്നയിച്ചത്. മെഡിക്കല്‍ കോഴ സിബിഐ അന്വേഷിക്കണമെന്ന് പാറയ്ക്കല്‍ അബ്ദുളള എംഎല്‍എ ആവശ്യപ്പെട്ടു. ബിജെപിക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു. തല്‍ക്കാലം വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഴിമതി നടത്തുന്നു. അതില്‍ നിന്നും ശ്രദ്ധതിരിക്കാനും ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷിക്കും. കൊല്ലത്ത് വ്യാപാരിയില്‍ നിന്നും ബിജെപി നേതാക്കള്‍ പണം ആവശ്യപ്പെട്ട സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കോഴ ആരോപണങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ബിജെപി വ്യാപക അക്രമങ്ങള്‍ കാട്ടുന്നെന്ന ആരോപണം വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഇത് ഐബി നല്‍കിയ സൂചനകള്‍ക്കു പിന്നാലെയായിരുന്നു. തിരുവനന്തപുരത്ത് കോടിയേരിയുടെ വീട് ആക്രമിച്ചതും അതിനുമുമ്പ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതുമെല്ലാം അക്രമത്തിലേക്കുള്ള വഴിമരുന്നായിരുന്നു. എല്‍‌ഡി‌എഫ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചത് മനഃപ്പൂര്‍‌വ്വമായിരുന്നു. അവരെ പ്രകോപിപ്പിച്ചാല്‍ തിരിച്ചടി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ആര്‍‌എസ്‌എസ് അങ്ങനെ ചെയ്തത്. ഇതിനു പിന്നാലെയാണ് ഐപി ബിനുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപിയുടെ ഓഫീസ് ആക്രമിച്ചത്. മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച് ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി അപ്പപ്പോള്‍ പുറത്തുവിടുകയും ചെയ്തു. ഇതിനിടെ വിജിലന്‍സ്, കോഴയില്‍ ഉള്‍പ്പെട്ട വിനോദില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍, കോഴ വാങ്ങിയെന്നു സമ്മതിച്ച വിനോദിന്റെ മൊഴി വലിയ ചര്‍ച്ചയായില്ല. സംഘര്‍ഷങ്ങളുടെ മറവില്‍ ഇതെല്ലാം മുങ്ങിപ്പോകുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News