Flash News

ദിലീപ് ജാമ്യ ഹര്‍ജി നല്‍കാത്തത് ജീവന് ഭീഷണിയുള്ളതുകൊണ്ടാണെന്ന്

August 7, 2017

dileep in jailകൊച്ചി: ദിലീപിന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യ റിപ്പോര്‍ട്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ മലയാള സിനിമയുടെ ഹവാല ഇടപാട് വെളിച്ചത്താകുമെന്ന് ഭയന്ന് ദിലീപിനെ വകവരുത്താന്‍ പദ്ധതിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്പനിയുമാണെന്നാണ് സൂചന. ദാവൂദിന്റെ ബിനാമി ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. നൂറോളം സിനിമകളില്‍ മാത്രം അഭിനയിച്ച ദിലീപിന് എങ്ങനെ 700 കോടിയുടെ സ്വത്ത് കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതോടെ സിനിമയിലെ അധോലോക ബന്ധവും പുറത്തുവന്നു. ഗുല്‍ഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തില്‍ പൊലീസ് ചില മുന്‍കരുതലുകള്‍ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും.

ദിലീപ് ജയിലില്‍ ആണെങ്കിലും കോടതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ആ സാഹചര്യം ദുരൂഹമായ ഒരു ആക്രമണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോദഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. നിസ്സാരമായ ഒരു വ്യക്തി അല്ല ദിലീപ്. സിനിമാ നടന്‍ എന്നതുപോലെ പ്രശസ്ത – കുപ്രശസ്ത രംഗങ്ങളിലും സാന്നിധ്യവും സാമീപ്യവും ഉണ്ടെന്ന കണ്ടെത്തലുകളാണ് ഞെട്ടിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ പല രഹസ്യങ്ങളും പുറത്തുവരും. അതൊരുപക്ഷെ, പല വമ്പന്മാരിലെക്കും നീണ്ടുപോകാം. മാത്രമല്ല, അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോടെ ഇരിക്കാന്‍ താല്പര്യമില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. ദിലീപിന് എല്ലാം നഷ്ടമായി. അതുകൊണ്ട് തന്നെ എല്ലാം ദിലീപ് തുറന്നു പറയുമോ എന്ന ഭയം ചിലര്‍ക്കുണ്ട്.

അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാകാന്‍ നടന്‍ തയ്യാറായത്. ഇതിനെ എതിര്‍ക്കാത്തതും പുറത്തിറങ്ങിയാല്‍ ജീവനില്‍ ഭയമുള്ളതു കൊണ്ടാണെന്നാണ് സൂചന. സിനിമയിലെ സാമ്പത്തിക ഇടപാടുകള്‍ ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പറയുമോ എന്ന ഭയം സിനിമയിലെ അധോലോകക്കാര്‍ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിന് പോലും ദിലീപ് കരുതലോടെ ശ്രമിക്കുന്നതെന്നാണ് സൂചന. ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ട്. ഇതിനിടെയാണ് സിനിമാ വൃത്തങ്ങളെ ഉദ്ദരിച്ച് മംഗളം സിനിമ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില സുഹൃത്തുക്കള്‍ ജയിലില്‍ തന്നെ തുടരാന്‍ ദിലീപിനെ ഉപദേശിക്കുന്നതായാണ് വിവരം.

മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമാണ്. ഈ കളികളെല്ലാം ദിലീപിന് അറിയാം. മുമ്പ് ബോളിവുഡില്‍ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാല്‍ മുംബൈ സ്ഫോടനക്കേസും അനുബന്ധ പ്രശ്നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയില്‍ നിന്ന് ഏതാണ്ട് അകറ്റി. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതല്‍ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി.

ഗള്‍ഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകള്‍ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിര്‍മ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകി. ദാവൂദിന്റെ വിശ്വസ്താനാണ് ഗുല്‍ഷന്‍. ഗുല്‍ഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങള്‍ക്കും പറഞ്ഞുറപ്പിക്കുന്നതില്‍ നാമമാത്ര തുകയാണ് കേരളത്തില്‍ കൊടുക്കുക. ബാക്കി തുക ഇടപാട് നടത്തുന്നത് ഗുല്‍ഷനാണെന്നാണ് കണ്ടെത്തല്‍. അതായത് ബാക്കി തുക ഗുല്‍ഷന്‍ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എന്‍ ആര്‍ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പന്‍ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. ഇത് ജയിലിലുള്ള ദിലീപ് പുറത്തുപറഞ്ഞാല്‍ മലയാള സിനിമ തന്നെ സ്തംഭനത്തിലാകും.

ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. ചില താരങ്ങളുടെ ബിനാമികളാണ് മിക്ക പ്രൊഡ്യൂസര്‍മാരും. സിനിമാ മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിച്ചിരുന്നവര്‍ ഇന്ന് കോടികള്‍ മുടക്കി സിനിമാ നിര്‍മ്മാണ രംഗത്തെത്തിയതും കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്. ദിലീപില്‍ തുടങ്ങി ‘വമ്പന്‍ സ്രാവുകളിലേക്ക്’ നീങ്ങാനാണ് എന്‍ഫോഴ്സ്മെന്റ് പദ്ധതി തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ‘വമ്പന്‍ സ്രാവുകളെ’ക്കുറിച്ച് ഇടക്കിടെ പറയുന്നതും കൂട്ടി വായിച്ചാല്‍ ആരൊക്കെയാണെന്ന് മനസ്സിലാകും. ദിലീപിനെ ചോദ്യം ചെയ്താല്‍ കള്ളി പൊളിയുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് ദിലീപിനെ വകവരുത്താനുള്ള നീക്കം നടക്കുന്നതും.

ദിലീപിന്റെ വളര്‍ച്ച മലയാള സിനിമയില്‍ തന്നെ പലരുടേയും ഉറക്കം കെടുത്തുന്നുണ്ടത്രേ. അതുകൊണ്ട് ഏതു വിധേനയും ദിലീപിനെ ഒതുക്കേണ്ടത് അവരുടെ ആവശ്യവും കൂടിയാണ്. പുറമെ ദിലീപിന് അനുകൂലമായി സംസാരിക്കുന്നുണ്ടെങ്കിലും ദിലീപ് ഒരിക്കലും ജയിലില്‍ നിന്ന് തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരാണധികവും.

ഇതിനിടെ മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്താലാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയാറാക്കി.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. താരസംഘടനയടക്കം മൂന്നാലുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top