Flash News

പുനെയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം; 63-കാരി ആശാ സാഹ്നി ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ്

August 9, 2017

_8b299b8a-7ba7-11e7-ba32-a280bea68af6അമേരിക്കയില്‍ നിന്ന് പുനെയില്‍ തിരിച്ചെത്തിയ മകന്‍ അമ്മയുടെ അസ്ഥിക്കൂടം ഫ്‌ളാറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരവ്. 63കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെത്തി.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മഹാരാഷ്ട്രക്കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഋതുരാജ് സാഹ്നിയാണ് മടങ്ങി വന്നപ്പോള്‍ അമ്മ ആശ സാഹ്നിയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം ഫ്ലാറ്റില്‍ കണ്ടെത്തുന്നത്.ഞായറാഴ്ച്ച അമ്മ താമസിക്കുന്ന ഫ്ളാറ്റിലെത്തി ബെല്ലടിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. പിന്നീട് പുതിയ താക്കോലുണ്ടാക്കി ഋതുരാജ് വാതില്‍ തുറക്കുകയായിരുന്നു. കിടപ്പുമുറിയിലെ കിടക്കയിലായിരുന്നു അമ്മയുടെ മൃതദേഹം കിടന്നത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്ധേരിയിലെ ലോഖണ്ഡ് വാല അപാര്‍ട്ട്മെന്റിലെ പത്താം നിലയില്‍ ഋതുരാജിന്റെ മാതാവ് ആശാ സാഹ്നി (63) ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 1997 മുതല്‍ ഋതുരാജ് അമേരിക്കയിലാണ്. അമ്മയും മകനും തമ്മില്‍ ഫോണ്‍ വഴിയുള്ള സമ്പര്‍ക്കം കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അമ്മയും മകനും തമ്മില്‍ അവസാനമായി ഫോണില്‍ സംസാരിച്ചത്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ഇമെയില്‍ വഴി കഴിഞ്ഞ ഒക്ടോബറില്‍ ഋതുരാജ് പോലീസിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല.

ഇവര്‍ താമസിച്ചിരുന്ന പത്താം നിലയില്‍ ആകെ രണ്ട് ഫ്ളാറ്റുകളാണുള്ളത്. രണ്ടും ഇവരുടേതായതു കൊണ്ട് മറ്റു താമസക്കാരാരും ഇവിടില്ല. അതു കൊണ്ടാവും മൃതശരീരം അഴുകിയതിന്റെ ഗന്ധം ആരും ശ്രദ്ധിക്കാത്തതെന്നാണ് പോലീസിന്റെ നിഗമനം. മറ്റു നിലകളിലെ താമസക്കാരുമായി ഇവര്‍ക്കധികം ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

ഭര്‍ത്താവിന്റെ മരണ ശേഷം വിഷാദ രോഗത്തിലായിരുന്നു ഇവരെന്ന് മകൻ പോലീസിനോട് പറഞ്ഞു. ഇതും ആത്മഹത്യാ സാധ്യത കൂട്ടുന്നു. കുറിപ്പിലെ കയ്യക്ഷരവും ആശ സാഹ്നിയുടെ ഡയറിയിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും പോലീസ് അറിയിച്ചു. .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top