ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

INOC_indepandance_picഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ 2017-ലെ സ്വാതന്ത്ര്യദിന പരേഡില്‍ അണിചേരുന്നു. 2017 ഓഗസ്റ്റ് 19-നു ഡിവോണ്‍ സ്ട്രീറ്റിലാണ് പരേഡ് അരങ്ങേറുന്നത്. ഡിവോണ്‍ ആന്‍ഡ് വെസ്റ്റേണ്‍ സ്ട്രീറ്റില്‍ നിന്നും 19-നു ശനിയാഴ്ച രാവിലെ 11.45-നാണ് ഈവര്‍ഷത്തെ പരേഡ് ആരംഭിക്കുന്നത്.

പരേഡില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളേയും ഐ.എന്‍.ഒ.സി സ്വാഗതം ചെയ്തു. രാവിലെ 11 മണിക്ക് മുമ്പായി ഡിവോണും വെസ്റ്റേണ്‍ സ്ട്രീറ്റും യോജിക്കുന്ന സ്ഥലത്ത് എത്തേണ്ടതാണെന്നു സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പാലമലയില്‍ (224 659 0911), തമ്പി മാത്യു (847 226 5486), സതീശന്‍ നായര്‍ (847 708 3279), തോമസ് മാത്യു (773 509 1947).

NB: വെസ്റ്റേണ്‍ സ്ട്രീറ്റിലുള്ള പാര്‍ക്കില്‍ സൗജന്യ പാര്‍ക്കിംഗ് ഉണ്ടായിരിക്കുന്നതാണ്. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

Print Friendly, PDF & Email

Related News

Leave a Comment