ഇതിനു മുന്‍പും കുട്ടികള്‍ മരിച്ചിട്ടുണ്ട്; ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ മരിച്ചതിനെ നിസ്സാരവത്ക്കരിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ

amit-shah_new1_InPixioലക്‌നോ : ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തെ നിസാരമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ വലിയ രാജ്യമാണെന്നും ഇതിന് മുമ്പും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ ബിജെപിയുടെ രാജിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായാണ് ഈ സംഭവം അവര്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും അമിത് ഷാ കുറപ്പെടുത്തി.

ജന്മാഷ്ടമി വലിയ രീതിയില്‍ ആഘോഷിക്കാന്‍ ആദിത്യനാഥ് നിര്‍ദേശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് സര്‍ക്കാര്‍ ആഘോഷമല്ലെന്നും വ്യക്തികളുടെ വിശ്വാസമാണെന്നും അമിത് ഷാ പ്രതികരിച്ചു. യു.പിയിലെ ജനങ്ങള്‍ക്ക് ഏത് രീതിയിലും അത് ആഘോഷമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 74 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസച്ചിരുന്നു.

എന്നാല്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നുവെന്നും ഓക്‌സിജന്റെ ക്ഷാമം മൂലമല്ല സംഭവമുണ്ടായതെന്നുമുള്ള നിലപാടിലാണ് ഇപ്പോഴും സര്‍ക്കാര്‍. സംഭവത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Gorakhpur

Bihari Yadav carried his son 4 years old Sumit Yadav's body just 5 minutes before Uttar Pradesh Chief Minister Yogi Adityanath visit at BRD Medical university on sunday.Sumit was admited from last 8 days in Hospital.Express photo by Vishal Srivastav 13.08.2017

gorakhpur-gorakhpur-hindustan-hospital-gorakhpur-relative-gorakhpur_b966ca9a-7f17-11e7-ba32-a280bea68af6 india-health_523d98b0-7f00-11e7-ba32-a280bea68af6

Print Friendly, PDF & Email

Related News

Leave a Comment