സ്പാനിഷ് സൂപ്പര്‍ കപ്പ്; റഫറിയെ പിടിച്ചു തള്ളിയതിന് റോണാള്‍ഡോയ്ക്ക് അഞ്ച് മത്സരങ്ങളില്‍ വിലക്ക്; പിഴയായി 3850 യൂറോയും നല്‍കണം

downloadസ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തില്‍ റഫറിയെ കൈയ്യേറ്റം ചെയ്തതിന് റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍പെന്‍ഷന്‍. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തത്.

നിയമ പ്രകാരം 12 മത്സരങ്ങളിലാണ് റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് മത്സരമാക്കി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്ക് കുറയ്ക്കുകയായിരുന്നു. വിലക്കിനൊപ്പം താരത്തിന് 3850 യൂറോ (മൂന്ന് ലക്ഷം) റൊണാള്‍ഡോ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന് പിഴയായി നല്‍കണം, 1750 (ഒരു ലക്ഷം) യൂറോ റയലും പിഴയായി നല്‍കണം.

മത്സരത്തിന്റെ എണ്‍പതാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയ്ക്ക് കളിക്കളത്തില്‍ നിയന്ത്രണം വിട്ടത്. ഉടന്‍ തന്നെ താരം ചുവപ്പ് കാര്‍ഡ് കാട്ടിയ റഫറിയെ തള്ളി മാറ്റുകയായിരുന്നു. ഇതാണ് താരത്തിന് നീണ്ട മത്സരങ്ങളില്‍ വിലക്കിന് കാരണമാകുക.

promo326930134അതേസമയം അഞ്ചു മത്സരങ്ങളില്‍ വിലക്ക് വന്നതോടെ സാന്റിയാഗൊ ബെര്‍ണാബ്യുവില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനാവില്ല. ഒപ്പം റയല്‍ മാഡ്രിഡിന്റെ ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും പോര്‍ച്ചുഗീസ് താരം പുറത്തിരിക്കേണ്ടി വരും. ഡീപോര്‍ട്ടീവൊ ലാ കൊറൂന, വലന്‍സിയ, ലെവാന്റെ, റയല്‍ സൊസൈദാദ് എന്നീ ടീമുകള്‍ക്കെതിരെ ക്രിസ്റ്റിയാനോയ്ക്ക് കളിക്കാനാവില്ല.

റൊണാള്‍ഡോക്ക് അപ്പീല്‍ പോകാന്‍ പത്ത് ദിവസം അനുവദിച്ചിട്ടുണ്ടെന്നും നൗകാമ്പില്‍ നിന്ന് വന്ന ഔദ്യോഗിക മത്സര റിപ്പോര്‍ട്ടില്‍ ക്രിസ്റ്റ്യനോയുടെ പിടിച്ചുതള്ളല്‍ ‘മറ്റു സംഭവങ്ങള്‍’ എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. അതോടൊപ്പം റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോയുടെ പ്രവൃത്തിയെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചുവെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തില്‍ ആദ്യം ജെഴ്‌സി ഊരി ആഘോഷ പ്രകടനം നടത്തിയതിനാണ് റഫറി റൊണാള്‍ഡോയ്ക്ക് ആദ്യ മഞ്ഞക്കാര്‍ഡ് സമ്മാനിച്ചത്. അതിനു പിന്നാലെ റയല്‍ നടത്തിയ നീക്കത്തിനൊടിവില്‍ ബാഴ്‌സ പൊനാള്‍ട്ടി ബോക്‌സില്‍ വീണ റൊണാള്‍ഡോയെ അഭിനയം എന്നരോപിച്ച് റഫറി രണ്ടാം മഞ്ഞക്കാര്‍ഡും നല്‍കുകയായിരുന്നു. ഇതോടെയാണ് റൊണാള്‍ഡോയ്ക്ക് നിയന്ത്രണം വിട്ടത്. ചുവപ്പ് കാര്‍ഡ് കാട്ടിയ റഫറി റൊണാള്‍ഡോ തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു.

റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും ബാഴ്‌സക്കെതിരെ 3-1നാണ് റയല്‍ ജയിച്ചത്. റൊണാള്‍ഡോ ഒരു ഗോളും കണ്ടെത്തിയിരുന്നു. പെനാല്‍റ്റിയിലാണ് ബാഴ്‌സലോണആശ്വാസ ഗോള്‍ നേടിയത്.

https://youtu.be/joIZjVV_2fw

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment