അഴിമതിയും ദുരന്തങ്ങളും കുറ്റകൃത്യങ്ങളും രൂക്ഷമായിട്ടും സംസ്ഥാന മുഖ്യമന്ത്രിക്ക് യാതൊരു സങ്കോചവുമില്ല; എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

dc-Cover-s99sp705eg93qenv5fuh8klra6-20170209014420.Mediചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കു കരുത്തു പകര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്രതാരം കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ധിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് സൂപ്പര്‍താരത്തിന്റെ വിമര്‍ശനം. സ്വാതന്ത്ര്യദിനത്തില്‍ വന്ന സന്ദേശത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

‘ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും. എന്നിട്ടും തമിഴ്‌നാട്ടില്‍ ഒരു പാര്‍ട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു’- കമല്‍ഹാസന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ‘എന്റെ ലക്ഷ്യം തമിഴ്‌നാടിന്റെ പുരോഗതിയാണ്. അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്തുകൂട്ടാന്‍ ആര്‍ക്ക് സാധിക്കും? ഡിഎംകെ, എഐഎഡിഎംകെ, മറ്റു പാര്‍ട്ടികള്‍ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്. ഇവയ്ക്ക് മൂര്‍ച്ചയില്ലെങ്കില്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക’- മറ്റൊരു ട്വീറ്റില്‍ കമല്‍ഹാസന്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം പലകുറി തുറന്നു പറഞ്ഞിട്ടുള്ള കമല്‍ഹാസന്‍, സ്വാതന്ത്ര്യ ദിനത്തില്‍ ഇതേ ആവശ്യമുയര്‍ത്തി വീണ്ടും രംഗത്തെത്തിയത് ശ്രദ്ധേയമാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങാണെന്നും ജനങ്ങള്‍ അവരുടെ പരാതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് ഇ-മെയിലായി അയയ്ക്കണമെന്നും കമല്‍ഹാസന്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്.

അതേസമയം, രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും രംഗത്തെത്തി. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നും അപ്പോള്‍ തക്കതമായ മറുപടി നല്‍കാമെന്നുമായിരുന്നു പളനിസാമിയുടെ പ്രസ്താവന.

അതിനിടെ, സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഒരുമിച്ചു പങ്കെടുത്തത്തും അഭ്യൂഹങ്ങള്‍ ശക്തമാക്കി. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിനാണു തമിഴകത്തിന്റെ സൂപ്പര്‍ താരങ്ങളെത്തിയത്. ഇരുവരും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകളാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment