ബംഗളൂരു നഗരം വെള്ളപ്പൊക്കത്തില്‍; തടാകങ്ങളില്‍ വിഷപ്പത പൊങ്ങുന്നു; ജനങ്ങള്‍ പരിഭ്രാന്തിയില്‍

waterlogging2ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. തിങ്കളാഴ്ച്ച രാത്രി മുഴുവന്‍ നീണ്ടു നിന്ന മാരത്തണ്‍ മഴയെ തുടര്‍ന്നാണ് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത്.

റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നൂറുകണക്കിന് വീടുകളും വാഹനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇന്ദിരാനഗര്‍, ഉല്‍സൂര്‍, വിവേക് നഗര്‍, ശാന്തിനഗര്‍,ബൈലേഗഹള്ളി, അനുഗ്രഹ ലേഔട്ട്, വില്‍സന്‍ ഗാര്‍ഡന്‍, കോറമംഗല എന്നീ മേഖലകളില്‍ വെള്ളപ്പൊക്കം ജനജീവിതം സ്തംഭിപ്പിച്ച നിലയിലാണ്. ഓടകളിലെ മാലിന്യം സമയബന്ധിതമായി നീക്കാത്തതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് വഴി വച്ചതെന്ന് പലരും സോഷ്യല്‍മീഡിയയില്‍ കുറ്റപ്പെടുത്തി.

 

നഗരത്തിലെ ചില ഭാഗങ്ങളില്‍ 184 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയെന്ന് കര്‍ണാടക ദുരന്തനിവാരണസേന അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ പല തടാകങ്ങളിലും വിഷപ്പത പൊന്തിയത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആയിരം ഏക്കറിലേറെ വിസ്തൃതിയുള്ള ബെല്ലന്ദൂര്‍ തടാകം പതഞ്ഞു പൊന്തിയ നിലയിലാണ്. രാസവസ്തുകള്‍ നിറഞ്ഞ ഈ തടാകം ഫെബ്രുവരിയില്‍ തീപിടിച്ചിരുന്നു.

bangalore-flood-013-29-1469790156

A canal which once carried water from Bellandur Lake to Varthur Lake is filled with froth emanating from sewage in east Bangalore on May 1, 2015. The innocuous-looking foam, which from a distance, looks like snow is nothing but toxic effluent caused by the polluted sewage water overflowing from nearby Bellandur Lake. The foam is a result of the water in the lake having high content of ammonia and phosphate and very low dissolved oxygen. Sewage from many parts of the Bangalore is released into lakes, leaving it extremely polluted. The foam during heavy rains spill onto the road, causing a traffic pile besides spreading unbearable stench in the air in the neighbourhood. AFP PHOTO/Manjunath KIRAN        (Photo credit should read MANJUNATH KIRAN/AFP/Getty Images)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment