Amyotrophic lateral sclerosis (ALS) പോലുള്ള ന്യൂറോ മസ്ക്കുലാര്‍ രോഗികളെ സഹായിക്കുന്നതിന് അതിനൂതന സാങ്കേതിക വിദ്യയിലൂടെ ഐ ട്രാക്കിംഗ് അപ്ഡേഷനുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10

windows-10-cu-heroഐ ട്രാക്കിങ്ങ് അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 വരുന്നു. അതിനൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത കണ്ണുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഈ സംവിധാനം നിലവിലുള്ള പല ഉപകരണങ്ങളെയും സഹായിക്കുമെന്ന് റെഡ്മൗണ്ട് സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു.

എഎല്‍എസ് പോലുള്ള ന്യൂറോമസ്‌കുലാര്‍ രോഗികളെ സഹായിക്കുന്നതിനുള്ള സവിശേഷതകളോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മുന്‍ എന്‍എഫ്എല്‍ കളിക്കാരനായിരുന്ന സ്റ്റീവ് ഗ്ലേസനു വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ നിന്ന് സ്വീകരിച്ചതാണ് ഈ ട്രാക്കിംങ് സിസ്റ്റം.

ALS പോലെയുള്ള അസുഖങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കണ്ണും മുഖത്തിലെ പേശികളും മാത്രമേ ചലിപ്പിക്കാനാകൂ. അതിനെ മുന്‍നിര്‍ത്തി കൊണ്ടാണ് ഈ സംവിധാനം മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment