ട്രൈസ്റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ആഗസ്റ്റ് 19 ന്

TRISTATE Onam 2017 ADVTഫിലാഡല്‍ഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം ആഗസ്റ്റ് 19-ന് നടത്തുന്നു. സീറോ മലബാര്‍ (608 വെല്‍ഷ് റോഡ് 19115 ) ഓഡിറ്റോറിയത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

EmplemNew2017 സെപ്റ്റംബര്‍ 3 നു നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള 56 ടൂര്‍ണമെന്റ് കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടംവലി മത്സരം, അടുക്കളത്തോട്ട മത്സരം, ഡാന്‍സ് മത്സരം എന്നിവയും ഓണസദ്യയും നടത്തപ്പെടുന്നതാണ്.

ആഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോ ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ (215 880 3341), മാത്യു ജോസഫ് (215 742 4587) , ദിലീപ് ജോര്‍ജ് (484 431 6454 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: റോണി വര്‍ഗീസ് (ചെയര്‍മാന്‍) 267 243 9229, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി) 267 322 8527, ടി.ജെ. തോംസണ്‍ (ട്രസ്റ്റി) 215 429 2442.

വാര്‍ത്ത: സുമോദ് നെല്ലിക്കാല

public

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment