ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോഴാണോ യോഗിക്ക് ആഗസ്റ്റ് 15-നെക്കുറിച്ചും എല്ലാവരും പതാക ഉയര്‍ത്തണമെന്നുമുള്ള ബോധം വന്നത്? യു.പി.യില്‍ മദ്രസകളില്‍ പതാകയുയര്‍ത്തി യോഗിയുടെ വായടപ്പിച്ച് മുസ്ലീങ്ങള്‍; ദേശസ്നേഹം ആരേയും ബോധിപ്പിക്കാനുള്ളതല്ല, അത് രക്തത്തില്‍ അലിഞ്ഞിരിക്കുന്നതാണെന്ന് മതപണ്ഡിതര്‍

madrassa1-830x412യുപിയിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനാഘോഷം റെക്കോഡ് ചെയ്തു വീഡിയോ സമര്‍പ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവു വിവാദമായതിനു പിന്നാലെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി മദ്രസകള്‍. ലക്‌നൗവിലെ ഫിരാംഗി മഹലിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ പൊടിപൊടിച്ചത്. ആഗ്രയിലെ അഫ്‌സല്‍ ഉല്‍ ഉലൂം മദ്രസയും സ്വാതന്ത്ര്യദിനത്തില്‍ നൂറുകണക്കിനു പതാകകള്‍ പാറിച്ചു. യുപിക്കു പുറമേ, മധ്യപ്രദേശ് സര്‍ക്കാരും സമാന ഉത്തരവിറക്കിയിരുന്നു.

നേരത്തേ, യോഗിയുടെ ഉത്തരവിനെതിരേ മുസ്ലിം മതപണ്ഡിതര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍, ആഘോഷങ്ങളില്‍നിന്ന് ഇവര്‍ ഒട്ടും പിന്നോട്ടു പോയില്ലെന്നാണു ഇതിനോടകം പുറത്തുവന്ന വീഡിയോയും വ്യക്തമാക്കുന്നത്. ഇത്തരം ഉത്തരവുകള്‍ മുസ്ലിംകള്‍ക്കെതിരേ മോശം അഭിപ്രായ രൂപീകരണത്തിന് ഇടയാക്കുമെന്ന് ഡല്‍ഹിയില്‍നിന്നുള്ള മതപണ്ഡിതനായ മുഫ്തി മുക്കാറാം പറഞ്ഞു. സ്വാതന്ത്ര്യദിനത്ത് ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കാറുണ്ട്. എന്നാല്‍, മുസ്ലിംകളെ സംശയത്തോടെ നോക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ ദേശസ്‌നേഹം ഇല്ലാത്തവരാണെന്നു ചിലര്‍ക്കിടയിലെങ്കിലും തോന്നലുണ്ടാക്കാന്‍ ഇത്തരം നടപടികള്‍ ഇടയാക്കും. രാജ്യത്തിനുവേണ്ടി ഒരുപാടു കാര്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട് മുസ്ലിംകള്‍. അതുകൊണ്ടുതന്നെ ദേശസ്‌നേഹത്തിന്റെ പേരില്‍ സംശയമുനയില്‍ നിര്‍ത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗറ്റ് പതിനൊന്നു മധ്യപ്രദേശ് മദ്രസാ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. 256 മദ്രസകളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും അതു റെക്കോഡ് ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. മദ്രസാ ബോര്‍ഡ് ഉത്തരവു പാലിക്കണമെന്നു യുവാക്കള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. വീഡിയോയും ചിത്രങ്ങളുമെടുത്ത് അയയ്ക്കാനും നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളോടു ത്രിവര്‍ണ റാലി നടത്താനും നിര്‍ദേശിച്ചിരുന്നു.

രാഷ്ട്രീയ ലക്ഷ്യം വച്ചു യോഗി ആദിത്യനാഥ് പുറത്തുവിട്ട ഉത്തരവ് രാജ്യവ്യാപകമായി ഏറെ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇതിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നു. മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മദ്രസകള്‍ ബാധ്യസ്ഥരാണെന്നാണു ന്യനപക്ഷ മന്ത്രി ലക്ഷ്മി നാരായണന്‍ ചൗധരി പറഞ്ഞത്. യുപിയില്‍ സര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകാരമുള്ള 8000 മദ്രസകളുണ്ട്. ഇവയില്‍ 560 എണ്ണം പൂര്‍ണമായും സര്‍ക്കാരിന് കീഴിലാണ്. ഇതൊക്കെ മറച്ചുവച്ചായിരുന്നു തെറ്റിദ്ധാരണ പരത്തുന്ന ഉത്തവരു പുറത്തിറക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment