പൊന്നമ്മ നായര്‍ (75) നിര്യാതയായി

Untitledന്യൂയോര്‍ക്ക്: ഫോമാ ന്യൂയോര്‍ക്ക് എം‌പയര്‍ റീജന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായര്‍ (75) കേരളത്തില്‍ നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ ‘ഗോകുലം’ വീട്ടുവളപ്പില്‍.

പത്തനം‌തിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി ‘ഗോകുലം’ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയാണ് പരേത. മുപ്പത്തഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ സ്ഥിരതാമസക്കാരായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

മക്കള്‍: പ്രദീപ് നായര്‍, പ്രസന്നന്‍, പ്രമീള.

മരുമക്കള്‍: മഞ്ജു, ഉഷ, ബിജു (എല്ലാവരും യു‌എസ്‌എ).

കൊച്ചുമക്കള്‍: സാന്ദ്ര, ഭദ്ര, പൂജ, പ്രവീണ്‍, ദിയ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിഷ്ണു (കേരളം) 949 627316, സഞ്ജു കുറുപ്പ് (ന്യൂയോര്‍ക്ക്) 203 385 2877.

വാര്‍ത്ത: ഷോളി കുമ്പിളുവേലി

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment