Flash News

ഇന്ത്യയില്‍ ഗോരക്ഷകരുടെ ആക്രമണം വര്‍ധിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്; കൂടുതല്‍ അക്രമങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

August 16, 2017

_fe8669ac-1ba1-11e7-aa2a-1591876ff7cfവാഷിംഗ്ടണ്‍: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണ് ഗോ രക്ഷകരുടെ ആക്രമണം. ഈ വിഷയത്തില്‍ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് പറയുന്നു.

മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് പുറത്തുവിട്ടത്. ബിജെപി സര്‍ക്കാരിന് കീഴില്‍ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

alwarattack_story_647_040517035848_040617102421ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ ഇരകളാകുന്നവരില്‍ ഏറെയും മുസ്ലിംങ്ങളാണ്. ആള്‍ക്കൂട്ട കൊലപാതങ്ങളും ആക്രമണങ്ങളും വലിയ രീതിയില്‍ വര്‍ധിച്ചു. മുസ്ലിംങ്ങളോടൊപ്പം ക്രിസ്ത്യാനികള്‍ക്ക് നേരെയും ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും വന്‍തോതില്‍ നടക്കുന്നു. അവരുടെ സ്വത്തുക്കള്‍ വ്യാപകമായി നശിപ്പിക്കപെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മത പ്രചോദിത കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപം, വിവേചനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തല്‍ എന്നിവ വര്‍ധിച്ചുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത്. 2015ല്‍ ഇത് 177 ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

una4

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top