Flash News

നൈല്‍ നദിയുടെ തീരപ്രദേശത്ത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ശവകൂടീരങ്ങള്‍ കണ്ടെത്തി; ബി.സി.525ലേതാണെന്ന് ഗവേഷകര്‍

August 16, 2017

sarcophagus_150817കെയ്റോ: തെക്കൻ ഈജിപ്തിൽ 2,000 വർഷം പഴക്കുമുള്ള ശവകുടീരം കണ്ടെത്തി. നൈൽ നദിയുടെ തീരപ്രദേശമായ മിന്യപ്രവിശ്യയിലെ അൽ കാമിൻ അൽ സരാവിയിലാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയത്. ശവകുടീരത്തിൽ കല്ലിനാൽ നിർമിച്ചതും കളിമണ്ണുകൊണ്ട് നിർമിച്ചതടക്കം വിവിധ തരത്തിലുള്ള ശവപേടകങ്ങളാണ് ഉണ്ടായിരുന്നത്. പുരാവസ്തു ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ് പുരാതനകാലത്തേക്കുള്ള പുതിയ വാതിൽ തുറന്നുകിട്ടിയത്. വളരെക്കാലം ശ്മശാനമായിരുന്ന സ്ഥലത്താണ് പര്യവേഷണം നടന്നത്.

പാറയിൽ കൊത്തിയെടുത്ത വാതിലിലൂടെ വേണം ഒരു ശവകുടീരത്തിലേക്ക് പ്രവേശിക്കാൻ. ഇതിൽ നാല് ശവപേടകങ്ങളാണ് അടക്കം ചെയ്തിരിക്കുന്നത്. ശവപേടകങ്ങളിൽ മനുഷ്യമുഖം ചിത്രീകരിച്ചിട്ടുമുണ്ട്. ഇതിനോടൊപ്പം ശവം മറവുചെയ്യുന്ന ആറ് ശവക്കുഴികളും കണ്ടെത്തി. ഇതിലൊന്ന് കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതാണെന്ന് കരുതുന്നു. കണ്ടെത്തിയ ശവകുടീരങ്ങൾ ബിസി 525 ലെ ആണെന്ന് ഗവേഷകർ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top