ജാക്‌സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കണ്‍വന്‍ഷനും പരി. ദൈവമാതാവിന്റെ പെരുന്നാളും ആഗസ്റ്റ് 19, 20 തീയതികളില്‍

getNewsImagesജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് തുടക്കമായി. ആഗസ്റ്റ് 13 ഞായറാഴ്ച വെരി. റവ. ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനെതുടര്‍ന്ന് വികാരി ഫാ. ജോണ്‍ തോമസ് പെരുന്നാള്‍ കൊടിയേറ്റി. ബോസ്റ്റണ്‍ ഹോളി സ്പിരിറ്റ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നുള്ള പ്രിയ എലിസബത്ത് വര്‍ഗീസ് അടക്കം നിരവധിപേര്‍ പ്രസംഗിച്ചു.

സമാപനപ്രസംഗവും കണ്‍വന്‍ഷനും 19ന് വൈകീട്ട് എം.ജി.ഓ.സി.എസ്.എം.ഓഫ് ഇന്ത്യയുടെ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരിയുമായ ഫാ. ഐസക് ബി പ്രകാശ് നിര്‍വഹിക്കും.

20ന് പെരുന്നാള്‍ കര്‍മങ്ങള്‍ക്ക് വികാരി ഫാ.ജോണ്‍ തോമസ്, റിട്ട. വികാരി വെരി.റവ.ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പാ, ഫാ.ഐസക് ബി പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കും. മധ്യസ്ഥപ്രാര്‍ത്ഥനയും സമൂഹസദ്യയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍ തോമസ് 516-996-4887, വര്‍ഗീസ് കെ.ജോസഫ് 516 302 3563, ബിജു വര്‍ഗീസ് 973 452 5965.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment