- Malayalam Daily News - https://www.malayalamdailynews.com -

ബിനു തോമസിനും ഷിജോ പൗലോസിനും പ്രസ്‌ ക്ലബ്ബിന്റെ ടെക്‌നീക്കല്‍ എക്‌സലന്‍സ് അവാര്‍ഡ്

getPhotoചിക്കാഗോ : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്‌നിക്കല്‍ എക്‌സെല്ലെന്‍സ് അവാര്‍ഡ്കൈരളി ടിവിയിലെ ബിനു തോമസിനും ഏഷ്യാനെറ്റ് യു എസ് എ യുടെഷിജോ പൗലോസിനും പ്രസ് ക്ലബ് കണ്വന്‍ഷനില്‍ സമ്മാനിക്കും

ബിനുതോമസ് 2008 മുതല്‍കൈരളി ടിവി യു എസ് എ യുടെപ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും ട്രൈ സ്റ്റേറ്റ് ബ്യൂറോ ചീഫും ആണ്.അമേരിക്കയിലെ നിര്‍ണായക വാര്‍ത്തകള്‍ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായിമികവാര്‍ന്ന ദ്രുശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ബിനുഅമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണ്.

മികച്ച ക്യാമറ ടെക്‌നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ് ഫോട്ടോഗ്രാഫിയിലും തന്റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ചു.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫൈവ് സ്റ്റാര്‍ ഇലക്ട്രിക് എന്ന എന്‍ജിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു.

കൈരളി യു എസ് എ യുടെ അഭിമാനമായ ബിനു തോമസിന് ഈ അവര്‍ഡ് അര്‍ഹതക്കുള്ള അംഗീകാരമാണ്.

ഭാര്യ രാജി, മക്കളായ ജൂലിയ, ജയ്ഡന്‍ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍താമസിക്കുന്നു.

അമേരിക്കയില്‍ നിന്നുള്ള പ്രധാനപെട്ട സംഭവങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ കാണുന്നത് ഷിജോ പൗലോസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് . ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ സീനിയര്‍ ക്യാമറാമാനും പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററുമായ ഷിജോ, ഡോക്ടര്‍ കൃഷ്ണ കിഷോറുമൊത്തു വാര്‍ത്തകള്‍ ഉടനുടന്‍ പ്രേക്ഷകരിലെത്തിക്കുന്നു.

്അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ സമഗ്ര കവറേജ് , തത്സസമയ റിപ്പോട്ടുകള്‍, ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ വാഷിങ്ങ്ടണില്‍ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയ വാര്‍ത്തകള്‍ക്കു കാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്.

ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കയില്‍ നിന്ന് ആരംഭിച്ച അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷന്‍ ചുമതലയും വഹിക്കുന്നു. ഒപ്പം യു എസ് വീക്കിലി റൗണ്ട് അപ്പിന്റെ നിര്‍മാണ നിര്‍വഹണവും വഹിക്കുന്നു. മികച്ച ക്യാമറാമാനും, പ്രൊഡക്ഷന്‍ വിദഗ്ധനുമായ ഷിജോ പൗലോസ് പത്തു വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രതിഭയാണ്.  ഭാര്യ ബിന്‍സി, മക്കളായ മരിയ, മരിസ്സ എന്നിവര്‍ക്കൊപ്പം ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്നു

പ്രസ് ക്ലബിന്റെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന്ഓഗസ്റ്റ് 24-ന് തിരിതെളിയും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ അക്ഷരസദസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ചിക്കാഗോ ഇറ്റാസ്‌കയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന മാധ്യമ മാമാങ്കത്തില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]