ഈദിന് റോഡുകളില്‍ നമസ്ക്കരിക്കുന്നത് തടയാന്‍ കഴിയാത്തവര്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നത് തടയാനും അവകാശമില്ല; ശിവ ആരാധകര്‍ നടത്തുന്ന കന്‍‌വാര്‍ യാത്രയില്‍ മൈക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതൊരു വിലാപയാത്രയാകും: യോഗി ആദിത്യനാഥ്

yogiലക്നോ: പൊലീസ് സ്റ്റേഷനുകളിൽ ജന്മാഷ്ടമി ആഘോഷിക്കുന്നത് തടയാൻ അവകാശമില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇൗദിന് റോഡുകളിൽ നടക്കുന്ന നമസ്കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ ജന്മാഷ്ടമി ആഘോഷിക്കുന്നത് തടയാൻ അവകാശമില്ലെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. നോയിഡയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ഒരു ആരാധനാകേന്ദ്രത്തിൽ നിന്നും ഉയർന്ന ശബ്ദങ്ങൾ ഉണ്ടാകരുത്. ഇൗ നിരോധനം സാധ്യമല്ലെങ്കിൽ കൻവാർ യാത്ര സാധാരണപോലെ തന്നെ നടത്താമെന്നും അദ്ദേഹം പറഞ്ഞു. വർഷാവർഷം ശിവ ആരാധകർ നടത്തുന്ന കൻവാർ യാത്രയിൽ മൈക്കുകൾക്കും സംഗീത ഉപകരണങ്ങൾക്കും ഡി.ജെക്കും വിലക്ക് ഏർപ്പെടുത്തുമ്പോള്‍ എല്ലായിടത്തും മൈക്കുകൾ നിരോധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൻവാർ യാത്രയിൽ മൈക്കും സംഗീതവും ഡി.ജെയും നിരോധിച്ചുവെന്ന് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിരുന്നു. ഇതൊന്നമില്ലാത്ത യാത്ര കൻവാർ യാത്രയോ അതോ വിലാപയാത്രയോ. അവർ സംഗീത ഉപകരണങ്ങൾ വായിക്കുന്നില്ലെങ്കിൽ, പാടുകയും നൃത്തം ചെയ്യുകയും ഇല്ലെങ്കിൽ, മൈക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ എങ്ങനെയാണത് കൻവാർ യാത്രയാവുക എന്നും യോഗി ചോദിച്ചു. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഗണേശോത്സവം ആഘോഷിക്കുന്നത് ആരും എതിർക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങൾ ആഘോഷിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News