ലൈംഗീക സുഖത്തിന്റെ പാരമ്യത അളക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ആപ്പ്; ലയണസ് വൈബ്രേറ്റര്‍ നിങ്ങളുടെ രതിമൂര്‍ഛയെക്കുറിച്ച് കൂടുതല്‍ അറിവ് പകര്‍ന്നു തരും

smart-vibrator-830x412ലൈംഗികതയെക്കുറിച്ചു പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണു രതിമൂര്‍ഛ. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. തങ്ങളുടെ ലൈംഗാനുഭൂതിയും ആവശ്യങ്ങളും എന്തെന്നു തിരിച്ചറിയാന്‍ പോലും പലര്‍ക്കും കഴിയാറില്ല എന്നതാണു വാസ്തവം. പുരുഷന്മാരെ അപേക്ഷിച്ചു രതിമൂര്‍ഛയിലെത്താന്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സമയം ആവശ്യമാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല. പലര്‍ക്കും രതിമൂര്‍ഛയെന്തെന്നതു ദീര്‍ഘകാലത്തേക്ക് അറിവു പോലുമില്ലാത്ത സംഗതിയാണ്. എന്നാല്‍, എല്ലാം സ്മാര്‍ട്ടായ ലോകത്ത് ഇതിനൊരു പരിഹാരവുമായി ആപ്ലിക്കേഷനും എത്തി. ഓരോരുത്തര്‍ക്കും രതിമൂര്‍ഛയിലെത്താന്‍ എത്രസമയമെടുക്കുമെന്നു കണ്ടെത്താനാണിത്.

lioness-vibratorലയണസ് വൈബ്രേറ്റര്‍ എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനു സഹായിക്കും. ഇതിന്റെ ആദ്യപതിപ്പ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലിസ് ക്ലിന്‍ജര്‍ പുറത്തുവിട്ടിരുന്നു. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരേസമയം വൈബ്രേറ്ററില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനലൈസ് ചെയ്യുകയാണിതിന്റെ രീതി. സ്ത്രീകള്‍ക്കു രതിമൂര്‍ഛ നല്‍കിയശേഷം അതിനുവേണ്ട സമയവും മറ്റും ഡേറ്റാ ആയി ഇതു നല്‍കും. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള മികച്ച മനസിലാക്കല്‍ സാധ്യമാക്കാനും ഇതിലൂടെ കഴിയുമെന്ന് ഡെവലപ്പര്‍മാര്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ക്കു സംതൃപ്തിയുണ്ടാകാന്‍ എത്ര സമയമെടുക്കുമെന്നും അതിനനുസരിച്ചു ലൈംഗിക ബന്ധങ്ങളുടെ സ്വഭാവം മാറ്റിയെടുക്കാനും ഇതു സഹായിക്കും.

lioness-vibrator1ഇത്തരം ഡിവൈസുകള്‍ വളരെ നേരത്തേ തന്നെ പുരുഷന്മാര്‍ക്കായി വന്നിട്ടുണ്ടെങ്കിലും സ്ത്രീകളെ ലക്ഷ്യമിട്ട് ആദ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഗ്രാഫുകളായും മറ്റു സൂചകങ്ങളായും സ്മാര്‍ട്ട് ഫോണില്‍ ഇതു രേഖപ്പെടുത്തും. 229 യുഎസ് ഡോളറാണിതിനു വിലയിട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക കാമ്പെയ്‌നും തുടങ്ങിയിട്ടുണ്ട്. സ്ത്രീയ്ക്കും പുരുഷനുമിടയിലെ ‘ഓര്‍ഗാസം ഗ്യാപ്പ്’ കണ്ടെത്താനാണിതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

 

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment