Flash News

സ്പെയിനിലെ ബാര്‍സലോണയില്‍ ഭീകരാക്രമണം; ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറിയ വാന്‍ 13 പേരുടെ ജീവനെടുത്തു; അന്‍പതോളം പേര്‍ക്ക് പരിക്ക്

August 17, 2017

spa5സ്‌പെയിനിലെ ബാര്‍സലോണയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50പേര്‍ക്ക് പരിക്കേറ്റു. ബാര്‍സലോണയിലെ റാംബ്ലാസ് തെരുവില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു.

ആക്രമണത്തിന് ശേഷം വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ള ഫോര്‍ഡ് ഫോക്കസ് കാറില്‍ കടന്നുകളഞ്ഞയാളെയാണ് വധിച്ചത്. ബാഴ്‌സലോണയ്ക്ക് സമീപം സാന്റ് ജസ്റ്റ് ഡെസ്‌വേര്‍ണിലായിരുന്നു സംഭവം. ചെക്ക്‌പോസ്റ്റില്‍ രണ്ട് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ സാന്റ് ജസ്റ്റ് ഡെര്‍വേണില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് അക്രമി പൊലീസ് വലയിലായത്. ഇതോടെ കാറിന്റെ ഡ്രൈവറെ പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലുമായി. മൊറോക്കന്‍ പൗരനായ ദ്രിസ് ഔകബിര്‍(28) ആണ് അറസ്റ്റിലായത്. ഇയാള്‍ കറ്റാലന്‍ നഗരമായ ഫിഗ്യൂറസില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2012ല്‍ ആണ് ഇയാള്‍ പുറത്തിറങ്ങിയത്.

spa1ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് സംഭവം നടന്ന സെന്‍ട്രല്‍ ബാര്‍സലോണയിലെ ലാസ് റാംബ്ലലാസ്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനവിലക്കുള്ളതാണ്. ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കാണ് വാന്‍ ഓടിച്ചുകയറ്റുകയറ്റിയത്. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി. 2004ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറിലേറേപ്പേരാണു നീസ്, ബെര്‍ലിന്‍,ലണ്ടന്‍, സ്റ്റോക്കോം എന്നിവിടങ്ങളില്‍ മരിച്ചത്.

അതേസമയം സംഭവസ്ഥലത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. സായുധരായ രണ്ടുപേര്‍ സ്ഥലത്തെ ബാറില്‍ ഒളിച്ചിട്ടുള്ളതായി വാര്‍ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. ആക്രമണം നടന്ന ലാസ് റാംബ്‌ലാസ് 1.2 കിലോമീറ്റര്‍ നീളത്തിലുള്ള തെരുവ് തിരക്കേറിയ വ്യാപാരകേന്ദ്രമാണ്. ഇവിടെ കാല്‍നട മാത്രമാണ് അനുവദിക്കുക. ഈ തെരുവിന്റെ ഒരു അറ്റത്തുനിന്ന് മറ്റേയറ്റത്തേക്കാണു വാന്‍ അമിതവേഗത്തില്‍ ഓടിച്ചുകയറ്റിയത്.

spa spa2 spa3

DHcOUrFXoAAnycV.jpg


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top