മലാല യൂസുഫ്സായിക്ക് ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചു

malala-likely-going-to-oxford-university-s-lady-margaret-hall-where-benazir-studied-1489324385-5980_InPixioലണ്ടന്‍: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനാണ് മലാലയ്ക്ക് ഓക്‌സഫോര്‍ഡില്‍ പ്രവേശനം ലഭിച്ചത്. മലാല തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സര്‍വകലാശാലയുടെ കീഴിലുള്ള ലേഡി മാര്‍ഗരറ്റ് ഹാളില്‍ നിന്നു ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളാണ് മലാല പഠിക്കുക. വധിക്കപ്പെട്ട മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, മ്യാന്‍മറിലെ ഓങ് സാന്‍ സൂചി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തുടങ്ങിയവര്‍ ഓക്‌സ്ഫഡില്‍ ഇതേ കോഴ്‌സില്‍ പഠനം നടത്തിയവരാണ്.

ഇരുപതുകാരിയായ മലാല പാകിസ്താനിലെ വിദ്യഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്. യുഎന്നിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാന സന്ദേശവാഹകയായ മലാല ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവുമാണ്.

താലിബാന്‍ സ്വാധീന മേഖലയായ വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ ജനിച്ച മലാല നാട്ടിലെ ജീവിതത്തെക്കുറിച്ചു ഡയറിയെഴുതാന്‍ തുടങ്ങിയതോടെയാണു ശ്രദ്ധേയയായത്. ഇതിനു പ്രതികാരമായി താലിബാന്‍ ഭീകരര്‍ നടത്തിയ വധശ്രമത്തില്‍ മലാലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

The Nobel Peace Prize ceremony in Oslo where Kailash Satyarthi and Malala Yousafzai received the Peace Prize.  During the ceremony there was a security mishap when a person came onstage with a flag Featuring: Malala Yousafzai Where: Oslo, OSLO, Norway When: 10 Dec 2014 Credit: WENN.com **Not available for publication in France, Netherlands, Belgium, Spain, Italy, Norway**

Print Friendly, PDF & Email

Leave a Comment