Flash News

സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക്ഓഫ് 2017 “ബിരിയാണി ഫെസ്റ്റ്’: ഒരുക്കങ്ങള്‍ തകൃതിയില്‍

August 20, 2017 , ജോയിച്ചന്‍ പുതുക്കുളം

thattukada_picസാന്‍ഫ്രാന്‍സിസ്‌കോ: കേരളാ ക്ലബ് കാലിഫോര്ണിയ ഒരുക്കുന്ന തട്ടുകട 2017 “ബിരിയാണി ഫെസ്റ്റ്’ ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുന്നു. ഓഗസ്റ്റ് 26 നു സണ്ണിവെയിലെ ബെലാന്‍ഡ്‌സ് പാര്‍ക്കില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെയാണ് കുക്ക്ഓഫ് .

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പുട്ട് ഫെസ്റ്റിവല്‍, കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ , പായസം കുക്ക്ഓഫ്, തട്ടുകട എന്നിവ വന്‍ വിജയമായിരുന്നു .ഈ വര്‍ഷം “ബിരിയാണി ഫെസ്റ്റ് 2017′ പരിപാടിയില്‍ ഇരുപത്തിഅഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാര്‍ത്ഥികള്‍ വിവിധതരം ബിരിയാണികള്‍ കുക്ക് ചെയ്യും. റോയല്‍ ദം ബിരിയാണി, മീന്‍ ബിരിയാണി, കൊഞ്ചു ബിരിയാണി , മലബാര്‍ ആട് ബിരിയാണി, മലബാര്‍ ചിക്കന്‍ ബിരിയാണി, കോഴിക്കോടന്‍ ദം ബിരിയാണി പാലക്കാടന്‍ പച്ചക്കറി ബിരിയാണി, തിക്കോടി കല്ലുമ്മക്കായ ബിരിയാണി, തലശ്ശേരി കോഴി ബിരിയാണി തുടങ്ങി നിരവധി തരത്തിലുള്ള ബിരിയാണികള്‍ മത്സരത്തിനു ഉണ്ടാകുമെന്ന് ഭാരവാഹികള് പറഞ്ഞു.ഓംലെറ്റ് , ചുക്ക് കാപ്പി, സംഭാരം , തട്ട് ദോശ എന്നിവ തട്ടുകട 2017 ന് മാറ്റുകൂട്ടും

മസൂദ് വൈദ്യരകത് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) , വിനയചന്ദ്രന്‍ (പ്രസിഡന്റ് ), ജോസ് ജോസഫ് , സതീഷ് നമ്പ്യാര്‍ , തോമസ് തെക്കനേത്ത് , മനോജ് എമ്പ്രാന്തിരി , മനോജ്. ടി.ന്‍ , ജോകുമാര്‍ ജോസഫ് , സുരേഷ് കടവത്ത് , ജി ഗോപകുമാര്‍ എന്നിവര്‍ വിവിധ കാര്യക്രമങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നു

കേരളാ ക്ലബ് കാലിഫോര്ണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സാന്‍ഫ്രാന്‍സിസ്‌കോ മലയാളികള് അത്യുജ്വലമായ പ്രതികരണമാണ് നല്കുന്നതെന്ന് ഭാരവാഹികള് പറഞ്ഞു.

പരിപാടിയില് പങ്കെടുക്കാനും, കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സംഘടാകര് അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള് വെബ്‌സൈറ്റില്‍ http://www.keralaclubca.org/biriyani-fest-2017.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top