സ്പെയിനിലെ ഭീകരാക്രമണം; യൂനസ് അബൂയാക്കൂബിനെ കൊലപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍

barcelona-attack-yakubബാര്‍സിലോണ: ലാ റംബ്ലാസില്‍ വിനോദസഞ്ചാരികള്‍ക്കിടയിലേക്കു വാനോടിച്ചു കയറ്റി 15 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ രക്ഷപ്പെട്ട ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് മരണം സ്ഥിരീകരിച്ചിട്ടില്ല. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയ വാനിന്റെ ഡ്രൈവറായിരുന്നുവെന്നു കരുതുന്ന യൂനസ് അബുയാക്കൂബ് എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റും ധരിച്ചിരുന്നു ഇയാള്‍. ബാര്‍സിലോനയില്‍ നിന്നു 40 കിലോമീറ്ററോളം മാറിയായിരുന്നു സംഭവം. സ്‌പെയിന്‍ അതിര്‍ത്തി കടന്ന് ഫ്രാന്‍സിലേക്ക് യൂനസ് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറകെയാണ് ഇയാള്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

ഭീകരാക്രമണം നടപ്പാക്കാന്‍ എത്തിയ 12 അംഗ സംഘത്തില്‍ ഇയാള്‍ മാത്രമാണ് രക്ഷപ്പെട്ടിരുന്നത്. ബാക്കിയുള്ളവര്‍ വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നിരുന്നു.

മൊറോക്കോ പൗരത്വമുള്ള യൂനസിനു വേണ്ടി യൂറോപ്പിലാകമാനം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബാര്‍സിലോനയിലാണ് ഇയാള്‍ വളര്‍ന്നത്. യൂനസ് അപകടകാരിയാണെന്നും ആയുധം ധരിച്ചാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇയാളുടെ നാല് ഫോട്ടൊകളും പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment