പറക്കും കുടുംബം

kudumbam sizeഇതൊരു പൈലറ്റ് കുടുംബ കഥ. മുത്തശ്ശനും മക്കളും കൊച്ചുമക്കളും വിമാനം പറത്തുന്നതിന്‍റെ കഥ. ആരും അമ്പരന്നു പോകും. വിസ്മയങ്ങള്‍ നിറഞ്ഞ ഈ കുടുംബത്തിന്‍റെ കഥ കേട്ടാല്‍. ആകാശയാത്രകളുടെ സാരഥികളായ ഈ കുടുംബം വിദേശത്തൊന്നുമല്ല ഡല്‍ഹി സ്വദേശികളാണ് ഈ പൈലറ്റ് ഫാമിലി. ജയ് ദേവ് ഭാസിന്‍ എന്നാണ് വിമാനത്തിന്‍റെ സാരഥികള്‍ നിറഞ്ഞ കുടുംബത്തിലെ കാരണവര്‍ർ. ഇദ്ദേഹത്തിന്‍റെ മക്കളും മകന്‍റെ ഭാര്യയും പേരമക്കളുമൊക്കെ ചേര്‍ന്ന് ഈ കുടുംബം വിമാനം പറത്തിയിരിക്കുന്നത് ഒരു നൂറ്റാണ്ടുകാലമാണെന്നതാണ് ശ്രദ്ധേയം. 8,76,000 മണിക്കൂറുകളാണിവര്‍ർ വിമാനം പറത്തിയത്.

സീമകളില്ലാത്ത ആകാശയാത്രകള്‍ക്ക് തുടക്കമിട്ടത് ക്യാപ്റ്റന്‍ൻ ജയ് ദേവ് ഭാസിനാണ്. പിന്നീട് മുത്തച്ഛന് പിന്നാലെ മക്കളും ചെറുമക്കളുമൊക്കെ സഞ്ചരിക്കുകയായിരുന്നു. 1954ല്‍ കമാന്‍ഡര്‍ർ പദവിയിലെത്തുന്ന രാജ്യത്ത് ഏഴ് പൈലറ്റുമാരിലൊരാളായിരുന്നു ജയ് ദേവ് ഭാസിന്‍. അച്ഛന്‍റെ പിന്നാലെ തന്നെ സഞ്ചരിക്കാനാണ് മകനും ആഗ്രഹിച്ചത്. ഭാസിന്‍റെ മകന്‍ രോഹിത് ഭാസിനും പൈലറ്റായി. രോഹിത് മാത്രമല്ല അദ്ദേഹം വിവാഹം ചെയ്തു പെണ്‍കുട്ടിയും പൈലറ്റാണ്. ഇന്ത്യയിലെ മൂന്നാമത്തെ വനിതാ പൈലറ്റ് ആയ നിവേദിത ജെയിനെയാണ് രോഹിത് വിവാഹം ചെയ്തത്.

ചെറുപ്പകാലം മുതല്‍ വിമാനയാത്രകള്‍ ജീവിതത്തിന്‍റെ ശീലങ്ങളിലൊന്നായി മാറിയ ഇവരുടെ മക്കള്‍ക്കും ഈ വഴി തന്നെ തെരഞ്ഞെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നിട്ടില്ല. മുത്തച്ഛന്‍റെയും മാതാപിതാക്കളുടെയും പൂര്‍ണ പിന്തുണയോടെ രോഹനും നിഹാരികയും പൈലറ്റ് ആകാന്‍ തീരുമാനിക്കുകയായിരുന്നു. ആറോ ഏഴോ വയസോ ഉള്ളപ്പോഴാണ് ആകാശത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് നിവേദിത പറയുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 11 വർഷത്തേക്ക് നിയമനം നല്‍കി കൊണ്ടുള്ള അപ്പോയിന്‍റ്മെന്‍റ് ഓർഡര്‍ അച്ഛനാണ് എനിക്ക് കൊണ്ടുവന്നു തന്നത്. അന്നെനിക്ക് വെറും 20 വയസ്സ് മാത്രമായിരുന്നു പ്രായം. പിന്നെ എല്ലാം ഒരു ആവേശമായിരുന്നുവെന്നും നിവേദിത പറയുന്നു.

ബോയിംഗ് 737ല്‍ കമാന്‍ഡറായി ജോലിയ്ക്ക് പ്രവേശിക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായിരുന്നു നിവേദിത. ഏഴ് വര്‍ഷത്തിന് ശേഷം എയര്‍ബസ് 300ല്‍ കമാന്‍ഡര്‍ ആയി ജോലി ചെയ്തു തുടങ്ങി. അന്ന് ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളിലൊന്നായിരുന്നു എയര്‍ബസ് 300. നിരവധി വിജയങ്ങള്‍ തനിക്കൊപ്പം ഉണ്ടെങ്കിലും പലപ്പോഴും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും നിവേദിത. നിവേദിതയ്ക്ക് മക്കള്‍ ജനിച്ചതിനു ശേഷമാണ് ഇന്ത്യന്‍ എയർലൈന്‍സ് പ്രസവാവധി പോലും അനുവദിച്ചു തുടങ്ങിയത്.

അമ്മയെ കണ്ട് വളര്‍ന്ന നിഹാരികയ്ക്കും അമ്മയെ പോലെ പൈലറ്റാകണമെന്നായിരുന്നു. അമ്മയുടെ യൂണിഫോമും ജോലിക്കുള്ള ഒരുക്കവുമൊക്കെ കണ്ടാണ് എനിക്കും പൈലറ്റാകാന്‍ തോന്നുന്നത്. 26കാരിയായ നിഹാരിക കഴിഞ്ഞ നാല് വര്‍ഷമായി ഇന്‍ഡിഗോ എയര്‍ലൈൻസിന്‍റെ എയര്‍ ബസ് എ320 കമാന്‍ഡ് ആണ്. അച്ഛന്‍ രോഹിത്തും മകന്‍ രോഹനും എയര്‍ ഇന്ത്യയുടെ ബോയിംഗ് 777ലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി അച്ഛനും മകനും ഒരുമിച്ചിട്ട്. എന്നാല്‍ മകള്‍ക്കൊപ്പം പറക്കാന്‍ കഴിയാത്തതിന്‍റെ നിരാശയും രോഹിത്തിനുണ്ട്. അടുത്ത കാലത്ത് തന്നെ അതും സാധിക്കുമെന്നാണ് രോഹിത്തിന്‍റെ പ്രതീക്ഷ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment