മാര്‍ത്തോമാ ഭദ്രാസനം ‘മെസഞ്ചര്‍’ മാസമായി ആചരിക്കുന്നു

mar3ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മെസഞ്ചര്‍’ ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് – സെപ്റ്റംബര്‍ മാസം മെസഞ്ചര്‍ മാസമായി പ്രത്യേകം വേര്‍തിരിച്ചതായി ഭദ്രാസന എപ്പിസ്‌ക്കോപ്പ റൈറ്റ് റവ. ഐസക് മാര്‍ ഫിലക്‌സിനോസ് തിരുമേനി അറിയിച്ചു.  ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ഇതു സംബന്ധിച്ചുള്ള സര്‍കുലര്‍ ആഗസ്റ്റ് 20 ഞായറാഴ്ച പ്രസിദ്ധീകരിച്ചു.

ഭദ്രാസനത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍, ആത്മായ കൂട്ടായ്മകള്‍, സംയുക്ത സമ്മേളനങ്ങള്‍, ബൈബിള്‍ പഠനം, സഭയുടെ വിശ്വാസാചാരങ്ങള്‍ എന്നിവയെക്കുറിച്ച് മെസഞ്ചറില്‍ വിശദമായ ചര്‍ച്ചകളും, ലേഖനങ്ങളും പ്രസിദ്ധീകരിക്കുമെന്നു മെസഞ്ചറിന്റെ ചുമതലക്കാര്‍ അറിയിച്ചു.

മെസഞ്ചര്‍ മാസങ്ങളില്‍ ഭദ്രാസന അസംബ്ലി അംഗങ്ങള്‍, വികാരിമാര്‍ ഇടവകകള്‍ സന്ദര്‍ശിച്ചു മെസഞ്ചറിന്റെ വരിക്കാരെ ചേര്‍ക്കുന്നതിന് എല്ലാ സഭാംഗങ്ങളും സഹകരിക്കണമെന്നും എപ്പിസ്‌ക്കോപ്പാ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

messenger11

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment